Skip to main content

രജിസ്‌ട്രേഷൻ പുതുക്കൽ അദാലത്ത്

സംസ്ഥാന ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ പുതുക്കൽ അദാലത്ത് സംഘടിപ്പിക്കുന്നു. മുതിർന്ന ഫാർമസിസ്റ്റുകൾക്ക് ദൂരയാത്ര ബുദ്ധിമുട്ടായതിനാലാണ് വിവിധ ജില്ലകളെ സോണുകളായി ആയി തരംതിരിച്ച് അദാലത്ത് നടത്തുന്നത്. കൗൺസിൽ രജിസ്ട്രാറും മെമ്പർമാരും പങ്കെടുക്കും. 80 വയസ് കഴിഞ്ഞവർക്ക് രജിസ്‌ട്രേഷൻ പുതുക്കാൻ പ്രസ്തുത അവസരം വിനിയോഗിക്കാം.

തീയതി

 

സമയം

 

വേദി

പങ്കെടുക്കേണ്ട ജില്ലകൾ

മാർച്ച് 14

 

9:00-11:00 AM

 

കണ്ണൂർ ഗസ്റ്റ് ഹൗസ്പയ്യാമ്പലം

കണ്ണൂർകാസർഗോഡ്വയനാട്

2:00-4:00 PM

 

കോഴിക്കോട് നളന്ദ ഹോട്ടൽ

കോഴിക്കോട്മലപ്പുറം

മാർച്ച് 15

 

9:00-11:00 AM

 

തൃശൂർ ഗസ്റ്റ് ഹൗസ്

തൃശ്ശൂർപാലക്കാട്

2:00-4:00 PM

 

പെരുമ്പാവൂർറസ്റ്റ് ഹൗസ്

എറണാകുളംഇടുക്കികോട്ടയം

മാർച്ച് 16

 

9:00-11:00 AM

 

മാവേലിക്കരറസ്റ്റ് ഹൗസ്

ആലപ്പുഴ, കൊല്ലംപത്തനംതിട്ട

 

രജിസ്‌ട്രേഷൻ പുതുക്കുന്നതിനായി വരുന്ന 80 വയസോ അതിനു മുകളിലോ പ്രായമായവർ കരുതേണ്ട രേഖകൾ:

ഫാർമസി രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ്ആധാർ കാർഡിന്റെ കോപ്പിമെഡിക്കൽ സർട്ടിഫിക്കറ്റ് :

a) മെഡിക്കൽ ബോർഡ് നൽകിയത് / സീനിയർ സിവിൽ സർജൻ കൂടാതെ ഒരു ഡോക്ടർ കൂടി ഒരേ സർട്ടിഫിക്കറ്റിൽ സാക്ഷ്യപ്പെടുത്തിയത്.

b) കണ്ണ് പരിശോധന സർട്ടിഫിക്കറ്റ്,

സ്വന്തം കൈപ്പടയിൽ കൗൺസിൽ രജിസ്ട്രാർ മുമ്പാകെ അപേക്ഷ എഴുതി സമർപ്പിക്കണം.

പി.എൻ.എക്സ് 1003/2025

 

date