Skip to main content

*കോളെജ് വിദ്യാര്‍ത്ഥികള്‍ക്ക് സംവാദ മത്സരം സംഘടിപ്പിച്ചു*

 

വനിതാ ശിശു വികസന വകുപ്പ് അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ജില്ലയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സംവാദ മത്സരം സംഘടിപ്പിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍, ലിംഗ വിവേചനം, അതിക്രമങ്ങള്‍ തടയല്‍ എന്നിവയില്‍ ജനങ്ങളെ ബോധവത്ക്കരിക്കുകയെന്ന ലക്ഷ്യത്തോടെ വകുപ്പ് സംവാദ പരിപാടി സംഘടിപ്പിച്ചത്. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലിംഗ സമത്വം ലക്ഷ്യമാക്കി മാറ്റങ്ങള്‍ യുവതയില്‍ നിന്നും എന്ന വിഷയത്തില്‍ നടത്തിയ മത്സരത്തില്‍ ജില്ലയിലെ ആറ്  കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. കളക്ടറേറ്റിലെ ആര്‍.ടി.എം ഹാളില്‍ സംഘടിപ്പിച്ച സംവാദ പരിപാടിയില്‍ സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് ഇക്കണോമിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍  ഇ.ജെ ഷാനവാസ് മോഡറേറ്ററായി. ജെന്‍ഡര്‍ സ്‌പെഷലിസ്റ്റ് ആരതി ആന്റണി, ആതിര റോസ്, റിട്ടയേര്‍ഡ് അധ്യാപകരായ ബെന്നി, മേരി, പിഎച്ച്ഡി റിസര്‍ച്ച് സ്‌കോളര്‍  മനീഷ മധു, ജീവനക്കാര്‍,  ജില്ലാ സങ്കല്‍പ് ഹബ്ബ്  ജീവനക്കാര്‍, കോളേജ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

date