Skip to main content

രജിസ്ട്രേഷന്‍ ആരംഭിച്ചു

സംസ്ഥാന തൊഴില്‍-നൈപുണ്യ വകുപ്പിന് കീഴിലുള്ള കേരള അക്കാഡമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിന്റെ (കെ.എ.എസ്.ഇ) പാപ്പനംകോട് ജില്ലാ നൈപുണ്യ വികസന കേന്ദ്രത്തില്‍ ആരംഭിക്കുന്ന ഫുള്‍സ്റ്റാക്ക് വെബ് ഡെവലപ്മെന്റ് കോഴ്സിലേക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു.

2022 മുതൽ 2025 വരെയുള്ള ബാച്ചുകളിൽ ബി.എസ്.സി /എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.ടെക്/എം.ടെക് കമ്പ്യൂട്ടര്‍ സയന്‍സ്, ബിസിഎ/ എംസിഎ കോഴ്സുകള്‍ പൂര്‍ത്തിയാക്കിയവർക്ക് അപേക്ഷിക്കാം.

150 മണിക്കൂറാണ് കോഴ്സിന്റെ ദൈർഘ്യം. താത്പര്യമുള്ള യോഗ്യരായ വിദ്യാര്‍ഥികള്‍ 9188910569 എന്ന നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മുന്‍ഗണനാ ക്രമത്തില്‍ 100% സ്‌കോളര്‍ഷിപ്പോടുകൂടി കോഴ്സിന് ചേരാൻ കഴിയും.

date