യൂണിഫോം വിതരണം: ടെണ്ടര്‍ ക്ഷണിച്ചു
പട്ടികവര്‍ഗ വികസന വകുപ്പിനു കീഴിലെ ശ്രീകാര്യം കട്ടേലയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. അംബേദ്ക്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥിനികള്‍ക്ക് യൂണിഫോം, നൈറ്റ്ഡ്രസ് എന്നിവ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.
2025-26 അധ്യയന വര്‍ഷത്തെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ 410 വിദ്യാര്‍ഥിനികള്‍ക്കാണ് യൂണിഫോം, നൈറ്റ്ഡ്രസ് എന്നിവ വിതരണം ചെയ്യേണ്ടത്. താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങള്‍ എന്നിവർ ടെണ്ടറുകള്‍ മുദ്രവച്ച കവറില്‍ 'സീനിയര്‍ സൂപ്രണ്ട് ഡോ.എ.എം.എം.ആര്‍.എച്ച്.എസ്.എസ് കട്ടേല, ശ്രീകാര്യം പിഒ, തിരുവനന്തപുരം' എന്ന വിലാസത്തില്‍ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.
മാര്‍ച്ച് 15ന് ഉച്ചയ്ക് ശേഷം 3ന് മുമ്പ് സമർപ്പിക്കണം. ടെണ്ടറുകള്‍ 15ന് വൈകുന്നേരം 4ന് തുറന്നു പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2597900, 9495833938
- Log in to post comments