Post Category
ജവഹര്‍ ബാലഭവനില്‍ മധ്യവേനലവധി ക്ലാസുകള്‍
ജവഹര്‍ ബാലഭവനില്‍ കുട്ടികള്‍ക്കായി 'കളിമുറ്റം' മധ്യവേനലവധി ക്ലാസുകള്‍ ആരംഭിക്കുന്നു. ഏപ്രില്‍, മേയ് മാസങ്ങളിലാണ് ക്ലാസുകള്‍ നടക്കുക. നാലു മുതല്‍ 16 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം.
സംഗീതം, നൃത്തം, അബാക്കസ്, ഗിറ്റാര്‍, വയലിന്‍, തബല, കീബോര്‍ഡ്, നാടകം, യോഗ തുടങ്ങി 26 വിഷയങ്ങളില്‍ പരിശീലനം നല്‍കും. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി 8590774386, 0471- 2316477 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
date
- Log in to post comments