ചെറുതന ഗ്രാമപഞ്ചായത്തില്‍ ജി ബിൻ വിതരണം നടത്തി
ചെറുതന ഗ്രാമപഞ്ചായത്തില്‍ ഉറവിടമാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ജി ബിൻ പദ്ധതി 2024 -2025 നടപ്പാക്കുന്നതിന്റെ ഭാഗമായി ജി ബിൻ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബി മാത്യു നിർവഹിച്ചു. വിവിധ വാർഡുകളിലായി 91 ഗുണഭോക്താക്കൾക്കുള്ള പദ്ധതിയാണ് നടപ്പിലാക്കിയത്. 333060 രൂപയാണ് പദ്ധതിച്ചെലവ്. സമ്പൂർണ്ണ മാലിന്യനിർമാർജന പഞ്ചായത്തായി ചെറുതന ഗ്രാമപഞ്ചായത്തിനെ മാറ്റുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ രണ്ടാംഘട്ടവും ഈ വർഷം തന്നെ നടപ്പാക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു. പഞ്ചായത്തിലെ ഹരിതകർമ്മ സേനയുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി അംഗങ്ങള്‍ക്ക് റെയിൻ കോട്ട്, സേഫ്റ്റി ബൂട്ട് എന്നിവയും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പത്മജ മധു, സ്ഥിരംസമിതി അധ്യക്ഷയായ ശോഭന, പഞ്ചായത്തംഗങ്ങളായ സ്മിതമോൾ വർഗീസ്, ഷാജൻ ജോർജ്, മായാദേവി, അനില, ടി മുരളി, ശ്രീകല സത്യൻ, നിർവഹണ ഉദ്യോഗസ്ഥരായ അനീഷ്, ശ്രീമതി, ആരതി, ഹരിതകർമസേന അംഗങ്ങൾ, മറ്റ് ഉദ്യോഗസ്ഥർ, ഗുണഭോക്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.
(പിആർ/എഎൽപി/720)
- Log in to post comments