Skip to main content

ഹരിതവിദ്യാലയ പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും സംഘടിപ്പിച്ചു

മാലിന്യമുക്ത നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ഭരണിക്കാവ് ഗ്രാമപഞ്ചായത്തില്‍ ഹരിതവിദ്യാലയ പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും സംഘടിപ്പിച്ചു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടത്തിയ പരിപാടി ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ദീപ ഉദ്ഘാടനം ചെയ്തു. 16-ാം വാർഡ് അംഗം കെ.ആർ.ഷൈജു അധ്യക്ഷനായി. ജനപ്രതിനിധികളായ എം. റഹിയാനത്ത്, ഷൈലജ ഹാരീസ്, സദാശിവൻ പിള്ള, സി.ഡി.എസ് ചെയർപേഴ്സൺ വസന്ത രമേശ്, എച്ച്.ഐ ഷോജി തോമസ് തുടങ്ങിയവർ സംസാരിച്ചു. ഹരിതകേരള മിഷൻ കോർഡിനേറ്റർ രാഹുൽ റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ.ജി. ഹരികുമാർ, അസി.സെക്രട്ടറി ജോസ്, പഞ്ചായത്തിലെ വിവിധ സ്കൂളുകളുടെ പ്രതിനിധികൾ, ഹരിതകർമ്മസേന, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. ഹരിതവിദ്യാലയങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകൾ പ്രസിഡന്റ് കെ. ദീപ വിതരണം ചെയ്തു.
(പിആർ/എഎൽപി/721)

date