സ്കൂൾ വാർഷികവും കളിയുപകരണ വിതരണവും സംഘടിപ്പിച്ചു
ആയാപറമ്പ് ഗവ. ന്യൂ യു പി സ്‌കൂളിൻ്റെ 76ാം വാർഷികവും ചെറുതന ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ലഭ്യമാക്കിയ കുട്ടികളുടെ കളിയുപകരണങ്ങള്‍, സ്പോർട്‌സ് ഉപകരണങ്ങള്‍, ലാപ്ടോപ്പുകള്‍, പ്രിൻ്റര്‍ എന്നിവയുടെ വിതരണ ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എബി മാത്യു നിർവഹിച്ചു. 2024- 2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 1,54,000 രൂപയുടെ കളിയുപകരണങ്ങളും ഒരു ലക്ഷം രൂപയുടെ ലാപ്ടോപ്പുകളും പ്രിന്ററുമാണ് സ്കൂളിന് ലഭ്യമാക്കിയത്. ചടങ്ങിൽ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ബിനു ചെല്ലപ്പൻ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പത്മജ മധു മുഖ്യപ്രഭാഷണം നടത്തി. സ്ഥിരംസമിതി അധ്യക്ഷ ശോഭന, പഞ്ചായത്തംഗങ്ങളായ ശരത് ചന്ദ്രൻ, ഷാജൻ ജോർജ്, പ്രഥമധ്യാപകൻ അഭിലാഷ്, അംഗണവാടി ടീച്ചർ ജയശ്രീ, എസ്എംസി ചെയർപേഴ്സൺ ശ്രീക്കുട്ടി, പൂർവ്വ വിദ്യാർഥി സംഘടന പ്രതിനിധി അജിത്ത് വേളൂർ, അധ്യാപകർ, മറ്റ് ജനപ്രതിനിധികൾ, രക്ഷകർത്താക്കൾ, പൂർവ്വ വിദ്യാർത്ഥികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
(പിആർ/എഎൽപി/722)
- Log in to post comments