വാരനാട് ഗവ. എൽ പി സ്കൂളിലെ വർണ്ണക്കൂടാരം മന്ത്രി പി പ്രസാദ് ഇന്ന് (8) ഉദ്ഘാടനം ചെയ്യും
സമഗ്രശിക്ഷ കേരളയുടെ സ്റ്റാർസ് പദ്ധതിപ്രകാരം വാരനാട് ഗവ.എൽ പി സ്കൂളിൽ നിർമ്മാണം പൂർത്തിയാക്കിയ വർണ്ണക്കൂടാരത്തിന്റെ ഉദ്ഘാടനം ഇന്ന്(മാർച്ച് 8) കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിക്കും. വൈകുന്നേരം 4.30ന് സ്കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി ശശികല അധ്യക്ഷയാകും. കുട്ടികൾക്ക് സന്തോഷത്തോടെ, അഭിരുചിക്കനുസരിച്ച് കളികളിൽ ഏർപ്പെടാൻ കഴിയുന്ന വിശാലവും ശിശുസൗഹൃദവുമായ പ്രവർത്തനയിടങ്ങൾ ഒരുക്കുക എന്നതാണ് വർണ്ണക്കൂടാരം മാതൃകാ പ്രീ-പ്രൈമറി സ്കൂൾ പദ്ധതിയുടെ ലക്ഷ്യം. ജില്ലാ പഞ്ചായത്തംഗം പി എസ് ഷാജി, തണ്ണീർമുക്കം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈമോൾ കലേഷ്, സ്ഥിരംസമിതി അധ്യക്ഷ മിനി ലെനിൻ, ബ്ലോക്ക് പഞ്ചായത്തംഗം വി കെ മുകുന്ദൻ, പഞ്ചായത്തംഗം പ്രവീൺ ജി പണിക്കർ, സിനിമ തിരക്കഥാകൃത്ത് വാരനാട് സുനീഷ് തുടങ്ങിയവർ പങ്കെടുക്കും. പ്രീ-പ്രൈമറി കുട്ടികളുടെ കോൺവെക്കേഷൻ സർട്ടിഫിക്കറ്റ് വിതരണം, സ്കോളർഷിപ്പ് വിതരണം തുടങ്ങിയവയും നടക്കും.
(പിആർ/എഎൽപി/725)
- Log in to post comments