Skip to main content

അറിയിപ്പുകൾ

ഗതാഗത നിരോധനം

ബാലുശ്ശേരി -കുറുമ്പൊയില്‍ വയലട- തലയാട് റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ മണിച്ചേരി മുതല്‍ താഴെ തലയാട് വരെ വാഹനഗതാഗതം മാര്‍ച്ച് 10 മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ നിരോധിച്ചതായി പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം 

കോഴിക്കോട് മാളിക്കടവ് ഗവ.ഐ.ടി.ഐയിൽ ഇലക്ട്രീഷ്യൻ ട്രേഡിൽ ഇൻസ്ട്രക്ടറുടെ താത്കാലിക ഒഴിവിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഒരൊഴിവാണുള്ളത്. ഇതിനായി മാർച്ച്‌ 11ന് പകൽ 11 മണിക്ക് അഭിമുഖം നടത്തും. ബന്ധപ്പെട്ട ട്രേഡിൽ എൻടിസി/ എൻഎസിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്/ ഇലക്ടിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യതകൾ. താത്പര്യമുള്ള ഈഴവ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യതകൾ, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം കോഴിക്കോട് ഗവ.ഐ.ടി.ഐ പ്രിൻസിപ്പാൾ മുമ്പാകെ ഇൻറർവ്യൂവിന് എത്തണം.
കൂടുതൽ വിവരങ്ങൾക്ക്: 0495 2377016, 9447335182

 

അസാപിൽ പരിശീലനം

പട്ടികവർഗ്ഗ വികസന വകുപ്പിന്റെ സഹകരണത്തോടെ അസാപ് കേരള നടത്തുന്ന മഷീൻ ഓപ്പറേറ്റർ അസിസ്റ്റൻറ് പ്ലാസ്റ്റിക്സ് പ്രോസസ്സിംഗ് കോഴ്‌സിലേക്ക് പ്രവേശനനത്തിനായി അപേക്ഷിക്കാം.
മൂന്ന് മാസത്തെ കോഴ്സിലേക്ക്
10-ാം ക്ലാസ്/പ്ലസ് ടു/ഐ.റ്റി.ഐ/ഡിപ്ലോമ യോഗ്യതയുള്ള പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
പ്രായ പരിധി: 18-35 വയസ്സ്.
പരിശീലന രീതി: ഓഫ്‌ലൈൻ (റെസിഡൻഷ്യൽ കോഴ്‌സ് (താമസവും ഭക്ഷണവും സൗജന്യം)
പരിശീലന കേന്ദ്രം: അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ലക്കിടി, കിൻഫ്ര ഐ ഐ ഡി പാർക്ക്, മംഗലം പി.ഒ, ഒറ്റപ്പാലം, പാലക്കാട്, കേരള - 679301

വിശദവിവരങ്ങൾക്ക് 
https://csp.asapkerala.gov.in/courses/machine-operator-asst-plastics-processing
ഫോൺ നമ്പർ :9495999667.

date