Post Category
പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് മെഷീൻ ഓപ്പറേറ്റർ അസിസ്റ്റൻറ് കോഴ്സ്
പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി പട്ടികവർഗ വികസന വകുപ്പിന്റെ സഹകരണത്തോടെ അസാപ് കേരള നടത്തുന്ന മെഷീൻ ഓപ്പറേറ്റർ അസിസ്റ്റൻറ് പ്ലാസ്റ്റിക് പ്രോസസ്സിംഗ് കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. 480 മണിക്കൂറാണ് (3 മാസം) കോഴ്‌സ് ദൈർഘ്യം. യോഗ്യത പത്താം ക്ലാസ് അല്ലെങ്കില്‍ പ്ലസ് ടു അല്ലെങ്കില്‍ ഐ.റ്റി.ഐ അല്ലെങ്കില്‍ ഡിപ്ലോമ. പ്രായ പരിധി 18 നും 35 നും മദ്ധ്യേ. ഓഫ്‌ലൈൻ റെസിഡൻഷ്യൽ കോഴ്‌സില്‍ താമസവും ഭക്ഷണവും സൗജന്യമായി ലഭിക്കും. പരിശീലന കേന്ദ്രം: അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ലക്കിടി , കിൻഫ്ര ഐ ഐ ഡി പാർക്ക്, മംഗലം പി.ഒ, ഒറ്റപ്പാലം, പാലക്കാട്, കേരള- 679301. വിശദവിവരങ്ങൾക്ക് ഫോണ്‍: 9495999667.
(പിആർ/എഎൽപി/726)
date
- Log in to post comments