Skip to main content

കൊല്ലം പൂരം ഏപ്രില്‍ 15ന് : സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പാക്കി ജില്ലാ ഭരണകൂടം

ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ വിഷു മഹോത്സവം (കൊല്ലം പൂരം) ഏപ്രില്‍ 15ന് നടക്കുന്നതിനോടനുബന്ധിച്ച് ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് അറിയിച്ചു. കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സുരക്ഷാ ക്രമീകരണങ്ങളും സ്ഥിതിഗതികളും വിലയിരുത്തി.  ഗതാഗത നിയന്ത്രണം, ക്രമസമാധാന പരിപാലനം  പോലീസ് ഉറപ്പാക്കും. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ആംബുലന്‍സ് സേവനവും പ്രഥമശുശ്രൂഷാ സംവിധാനവും സജ്ജമാക്കും. സമ്പൂര്‍ണ ഹരിതചട്ടപാലനം ഉറപ്പുവരുത്തുന്നതിനായി ശുചിത്വ മിഷനെയും ചുമതലപ്പെടുത്തി. ഉത്സവശേഷം മൈതാനത്ത് അവശേഷിക്കുന്ന മാലിന്യങ്ങള്‍ ശാസ്ത്രീയമായ രീതിയില്‍ സംസ്‌കരിക്കണം. മദ്യം, നിരോധിത ലഹരി ഉത്പന്നങ്ങള്‍ എന്നിവയുടെ വില്‍പന തടയുന്നതിന് ഉത്സവ ദിവസങ്ങള്‍ ഡ്രൈ ആയി പ്രഖ്യാപിക്കും. ഉത്സവ പ്രദേശത്ത് വില്‍പന നടത്തുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് പ്രവര്‍ത്തിക്കും. ഉത്സവത്തിന് പങ്കെടുപ്പിക്കുന്ന ആനകളുടെ പൂര്‍ണ വിവരങ്ങള്‍ സോഷ്യല്‍ ഫോറസ്ട്രി വകുപ്പിന് സംഘാടകര്‍ കൈമാറണം. നാട്ടാന പരിപാലനചട്ടം കര്‍ശനമായി പാലിക്കണം. ശുദ്ധജലം, വൈദ്യുതി എന്നിവ തടസ്സമില്ലാതെ ലഭ്യമാക്കും.  പൂരത്തിന്റെ സുഗമമായ നടത്തിപ്പിന് വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പുവരുത്തണമെന്നും നിര്‍ദേശിച്ചു.

date