കൊല്ലം @ 75 പ്രദര്‍ശന വിപണന മേളയില്‍ തിരക്കേറുന്നു; പ്രദര്‍ശനസമയം രാത്രി ഒമ്പത് വരെ
കൊല്ലം ജില്ല രൂപീകൃതമായതിന്റെ 75ആം വാര്‍ഷികാഘോഷം ഏറ്റെടുത്ത് ജനങ്ങള്‍. തങ്ങളുടെ നാടിന്റെ സാംസ്‌കാരിക- ചരിത്ര പൈതൃകം അറിയുന്നതിനും മനസ്സിലാക്കുന്നതിനും ദിനംപ്രതി ആയിരങ്ങളാണ് ആശ്രാമത്തെ പ്രദര്‍ശനനഗരിയില്‍ എത്തുന്നത്. തിരക്ക് പരിഗണിച്ച് രാത്രി ഒമ്പതുവരെ പൊതുജനങ്ങള്‍ക്ക് കൊല്ലം @ 75 മേളയില്‍ പ്രവേശനം ഒരുക്കിയിട്ടുണ്ട്. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മേളയില്‍ പ്രവേശനം സൗജന്യമാണ്. പുതിയ ആധാര്‍, 10 വര്‍ഷം കഴിഞ്ഞ ആധാര്‍ പുതുക്കല്‍, ആധാര്‍ ഫോട്ടോ മാറ്റല്‍, തിരുത്തല്‍ എന്നിങ്ങനെ ആധാര്‍ സംബന്ധമായ സേവനങ്ങള്‍, ജലത്തിന്റെ സൗജന്യ ഗുണനിലവാര പരിശോധന, ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്തസമ്മര്‍ദ്ദം കണ്ടെത്താനുള്ള സൗജന്യ പരിശോധനകള്‍, സൗജന്യമായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം, വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം, സംരംഭകര്‍ക്ക് വേണ്ട ലൈന്‍സസുകള്‍, വ്യവസായ അനുമതികള്‍, ഉദ്യം, കെ - സ്വിഫ്റ്റ് രജിസ്‌ട്രേഷന്‍ എന്നിവ സൗജന്യമായി നല്‍കും. കൂടാതെ വന്‍ ഓഫറുകളുള്ള പുസ്തകമേളയും വരെ ഇവിടെ ഒരുക്കിയിട്ടുണ്ട്. മാര്‍ച്ച് 10 വരെയാണ് മേള.
- Log in to post comments