മണിയൂർ ഗ്രാമപഞ്ചായത്തിന്റെ ജൈവ വൈവിധ്യ രജിസ്ട്രിയുടെ പ്രകാശനം നിർവഹിച്ചു
മണിയൂർ ഗ്രാമപഞ്ചായത്ത് 2024-2025 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ ജൈവ വൈവിധ്യ രജിസ്ട്രിയുടെ പ്രകാശനം ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് നിർവഹിച്ചു. 50 ഓളം സന്നദ്ധ പ്രവർത്തകർ മുഴുവൻ വാർഡുകളിൽ നിന്നും ശേഖരിച്ച വിവരങ്ങളാണ് ജൈവ വൈവിധ്യ ചരിത്രരേഖയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ അഷറഫ് അധ്യക്ഷത വഹിച്ച പരിപാടിയിൽ സസ്യ ഗവേഷകൻ ഡോ ദിലീപ് പി രജിസ്റ്റർ പരിചയപ്പെടുത്തി.
സംസ്ഥാന ഔഷധ സസ്യബോർഡ് എക്സിക്യുട്ടീവ് മെമ്പർ കെ വി ഗോവിന്ദൻ, കെഎസ്ബിബി കോർഡിനേറ്റർ ഡോ. മഞ്ജു ധനീഷ്, മണിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം ജയപ്രദ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ ശശിധരൻ, മെമ്പർമാരായ പ്രമോദ് മൂഴിക്കൽ, പ്രമോദ് കോണിച്ചേരി ഷൈനി വി എം എന്നിവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി അൻസാർ കെ സ്വാഗതവും വിജയൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
- Log in to post comments