ഇ ഹെൽത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു
നാദാപുരം താലൂക്ക് ആശുപത്രിയിൽ ഈ ഹെല്പ് പദ്ധതിയുടെ ഉദ്ഘാടനം ഇ കെ വിജയൻ എംഎൽഎ നിർവഹിച്ചു. എംഎൽഎ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.
തുണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ അധ്യക്ഷത വഹിച്ച ചടങ്ങിൽ നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ അരവിന്ദാക്ഷൻ, സ്‌ഥിരം സമിതി അധ്യക്ഷന്മാരായ ബിന്ദു പുതിയോട്ടിൽ, രജീന്ദ്രൻ കപ്പള്ളി, കെ കെ ഇന്ദിര, ബ്ലോക്ക് പഞ്ചായത്ത് അംഗം നജ്മ ബീവി, ഗ്രാമ പഞ്ചായത്ത് അംഗം സിടികെ സമീറ, നാഷണൽ ഹെൽത്ത് മിഷൻ ജില്ല പ്രോഗ്രാം ഓഫീസർ ഡോ സി കെ ഷാജി, തുണേരി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ദേവിക രാജ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് നവ്യ ജെ തൈക്കാട്ടിൽ, ഡോ. ലിനീഷ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ഓൺലൈൻ ഒപി ടിക്കറ്റും പേപ്പർ രഹിത ആശുപത്രി സേവനങ്ങളും ലഭ്യമാക്കുന്ന പദ്ധതിയാണ് ഇ ഹെൽത്ത്. ആശുപത്രിയിൽ ക്യൂ നിൽക്കാതെ നേരത്തെ തന്നെ ഒപി ടിക്കറ്റ് എടുക്കാൻ കഴിയുന്നു എന്നതും സംവിധാനത്തിന്റെ പ്രത്യേകതയാണ്. വീണ്ടും ചികിത്സ തേടണമെങ്കിൽ ആശുപത്രിയിൽ നിന്നും തന്നെ അഡ്വാൻസ് ടോക്കൺ എടുക്കാനുള്ള സംവിധാനവും ഇതിലുണ്ട്.
- Log in to post comments