ജൈവവൈവിധ്യ ബോർഡിന്റെ ഷീ ബയോ സെമിനാർ
അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, കേരള സർവകലാശാലയിലെ സസ്യശാസ്ത്ര വകുപ്പുമായി സഹകരിച്ച് മാർച്ച് 10 ന് കാര്യവട്ടം സസ്യശാസ്ത്ര വകുപ്പിൽ ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. ലിംഗസമത്വത്തിലേക്കുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനും ആവാസവ്യവസ്ഥ പുനഃസ്ഥാപനത്തിൽ സ്ത്രീകളുടെ പങ്ക് തിരിച്ചറിയുന്നതിനും ലക്ഷ്യമിട്ടുള്ള 'ഷീ ബയോ: ജൈവവൈവിധ്യ-പ്രചോദിത ഫലങ്ങൾക്കായി പരിസ്ഥിതി വ്യവസ്ഥകളെ ഉപയോഗപ്പെടുത്തൽ' വിഷയത്തിലാണ് സെമിനാർ. ലിംഗസമത്വം, ജൈവവൈവിധ്യ ആനുകൂല്യങ്ങളിലുള്ള തുല്യത എന്നിവ പ്രദിപാദിക്കുന്ന കുൻമിംഗ്-മോൺട്രിയൽ ഗ്ലോബൽ ബയോഡൈവേഴ്സിറ്റി ഫ്രെയിംവർക്ക് (കെഎം-ജിബിഎഫ്) ലക്ഷ്യങ്ങൾ 22 ഉം 23 ഉം അനുസരിച്ചുള്ള ജൈവവൈവിധ്യ മാനേജ്മെന്റിൽ ലിംഗഭേദം ഉൾക്കൊള്ളുന്ന ഭരണം സംയോജിപ്പിക്കുന്നതിനുള്ള തന്ത്രങ്ങൾ ശിൽപ്പശാലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജൈവവൈവിധ്യ പുനഃസ്ഥാപനത്തിലും സുസ്ഥിരമായ ഉപജീവനമാർഗ്ഗത്തിലും സ്ത്രീകൾക്ക് നേതൃത്വം നൽകാൻ കഴിയുന്ന നാല് നിർണായക ആവാസവ്യവസ്ഥകളായ വനങ്ങൾ, തണ്ണീർത്തടങ്ങൾ, കൃഷിയിടങ്ങൾ, തീരദേശ, സമുദ്ര സംവിധാനങ്ങൾ എന്നിവ 'ഷീ-ബയോ' ചർച്ച ചെയ്യും. കേരളത്തിന്റെ പ്രാദേശിക ജൈവവൈവിധ്യ തന്ത്രത്തിലും പ്രവർത്തന പദ്ധതികളിലും (LBSAP) 'ഷീ-ബയോ' തന്ത്രം സംയോജിപ്പിക്കുന്നതിലൂടെ, ജൈവവൈവിധ്യ മാനേജ്‌മെന്റിലും ജൈവവൈവിധ്യ സംരക്ഷണത്തിലും സ്ത്രീകളുടെ നേതൃത്വം ഉറപ്പാക്കുകയാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
പി.എൻ.എക്സ് 1030/2025
- Log in to post comments