Post Category
അസാപ് കേരളയിൽ ജാപ്പനീസ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സർക്കാറിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിലെ അസാപ് കേരളയിൽ ജാപ്പനീസ് N5 കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പൂർണ്ണമായും ഓൺലൈനായി രൂപകല്പനചെയ്തിരിക്കുന്ന ഈ കോഴ്‌സിലേക്ക് +2 യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. 2025 ഏപ്രിൽ 10 ന് മുമ്പായി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://asapkerala.gov.in/course/japanese-language-n5/ എന്ന ലിങ്ക് സന്ദർശിക്കുക.
പി.എൻ.എക്സ് 1043/2025
date
- Log in to post comments