അറിയിപ്പുകൾ
സീനിയർ റസിഡന്റ് നിയമനം*
എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ സീനിയർ റസിഡന്റുമാരെ നിയമിക്കുന്നു . ജനറൽ മെഡിസി൯, ജനറൽ സർജറി, അനസ്തേഷ്യോളജി, ഫോറ൯സിക് മെഡിസി൯, റേഡിയോ ഡയഗ്ണോസിസ്, ഒ എം ഇ എസ് വിഭാങ്ങളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 13- ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ യോഗ്യത, വയസ്, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ ഹാജരാകണം. പ്രവൃത്തി പരിചയം അഭികാമ്യം.
*അപേക്ഷ ക്ഷണിച്ചു*
കടലിൽ പോയി മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്ന മത്സ്യത്തൊഴിലാളികൾക്കായി ഉപഗ്രഹ അധിഷ്ഠിത അടിയന്തര സമുദ്ര രക്ഷാപ്രവർത്തന ആശയ വിനിമയ ഉപാധിയായ ട്രാൻസ്പോണ്ടറുകൾ സൗജന്യമായി നൽകുന്നു . പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വിതരണം . താല്പര്യമുള്ള മൽസ്യബന്ധനയാന ഉടമകൾ മത്സ്യഭവനുകൾ മുഖേന അപേക്ഷ സമർപ്പിക്കേണ്ടതാണ് .
ഉയർന്ന തിരമാല, സൈക്ലോൺ എന്നിവ ഉൾപ്പെടെയുള്ള കാലാവസ്ഥാ മുന്നറിയിപ്പുകൾ, സമുദ്രത്തിലെ മത്സ്യ സാധ്യതാ മേഖലകൾ, രാജ്യത്തിൻറെ സമുദ്രാതിർത്തി ലംഘിക്കാതിരിക്കാനുള്ള മുന്നറിയിപ്പുകൾ, സമുദ്രത്തിൽ മത്സ്യബന്ധന യാനത്തിന്റെ സ്ഥാനം, തൊട്ടടുത്തുള്ള ഹാർബറിന്റെ വിവരം, ഹാർബറിലേക്കുള്ള ദൂരം തുടങ്ങിയ വിവരങ്ങൾ മത്സ്യത്തൊഴിലാളികളുടെ മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്ന ആപ്പിലൂടെ ലഭ്യമാകും.
മത്സ്യബന്ധന യാനത്തിൽ ഘടിപ്പിക്കുന്ന ട്രാൻസ്പോണ്ടർ മുഖേന ഉപഗ്രഹത്തിന്റെ സഹായത്താൽ കടലിൽ ഉണ്ടാകുന്ന അപകടം സംബന്ധിച്ച അടിയന്തര വിവരങ്ങൾ മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ മെസ്സേജുകൾ ആയി സുരക്ഷാ കൺട്രോൾ റൂമിലേക്ക് കൈമാറാനാകും.
മാർച്ച് 15 വരെ മൽസ്യ ഭവനുകളിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ് . മത്സ്യഭവൻ എറണാകുളം -6238364145, മത്സ്യഭവൻ ചെല്ലാനം - 8547422312, മത്സ്യഭവൻ ഞാറക്കൽ -6282609305 , മത്സ്യഭവൻ മുനമ്പം - 8281403032.
*ലേലം*
കണയന്നൂർ താലൂക്ക് മുളന്തുരുത്തി വില്ലേജിലെ ബ്ലോക്ക് നമ്പർ-24 സർവ്വേ നമ്പർ 70/32-2 വിസ്തീർണം 01.21 ആർ വസ്തു ഏപ്രിൽ എട്ടിന് രാവിലെ 11-ന് മുളന്തുരുത്തി വില്ലേജ് ഓഫീസിൽ പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നു.
- Log in to post comments