Skip to main content

കാലടി ഗ്രാമ പഞ്ചായത്തിൽ ആയുഷ് കോംപ്ലക്സിന് തറക്കല്ലിട്ടു

സ്വന്തം കെട്ടിടത്തിലേക്ക് മാറാനൊരുങ്ങി കാലടി ഗ്രാമ പഞ്ചായത്തിൻ്റെ ആയുർവ്വേദ, ഹോമിയോ ഡിസ്പെൻസറികൾ. ആയുഷ് കോംപ്ലക്സിൻ്റെ നിർമ്മാണോദ്ഘാടനം റോജി എം. ജോൺ എം.എൽ.എ നിർവഹിച്ചു. 

 

 മാണിക്യമംഗലം തുറയോട് ചേർന്ന് സായി ശങ്കര ശാന്തി കേന്ദ്രത്തിന് സമീപത്ത് പഞ്ചായത്ത് സ്വന്തമായി വാങ്ങിയ 12 സെൻ്റ് സ്ഥലത്താണ് പുതിയ കെട്ടിടം ഉയരുന്നത്. നിർദ്ദിഷ്ഠ ആയുഷ് കോംപ്ലക്സിൻ്റെ ഇരുവശങ്ങളിലുമായി പ്രത്യേകമായിട്ടാണ് ആയുർവേദ, ഹോമിയോ ഡിസ്പെൻസറികൾ ഒരുക്കുക. ഒ.പി. മുറികൾ, രോഗികൾക്കുള്ള വിശ്രമമുറികൾ, ഫാർമസി, മരുന്നുകൾ സൂക്ഷിക്കുന്നതിന് സ്റ്റോർ റൂം, ജീവനക്കാർക്കുള്ള വിശ്രമ മുറികൾ, ടോയ്‌ലറ്റ്, തുടങ്ങിയ പ്രത്യേകം സജ്ജീകരങ്ങങ്ങളോടെയായിരിക്കും നിർമ്മാണം.

 

കാൽ നൂറ്റാണ്ടോളം വാടക കെട്ടിടത്തിലായിരുന്നു ഇരു ഡിസ്പെൻസറികളും പ്രവർത്തിച്ചിരുന്നത്. 

റോജി എം. ജോൺ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 93.93 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. 

 

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളി ചടങ്ങിൽ അധ്യക്ഷനായി. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനിദ നൗഷാദ്, സ്ഥിരം സമിതി അധ്യക്ഷരായ സിജു കല്ലുങ്ങൽ, ശാന്ത ചാക്കോ, ഷിജി വർഗീസ്, വാർഡ് അംഗങ്ങളായ ഷിജ സെബാസ്റ്റ്യൻ, പി.കെ. കുഞ്ഞപ്പൻ, കെ.ടി. എൽദോസ്, ബിനോയ് കൂരൻ, ശാന്ത ബിനു, സ്മിത ബിജു, അംബിളി ശ്രീകുമാർ, സി.വി. സജേഷ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ജോയ് പോൾ, സായി ശങ്കരശാന്തി കേന്ദ്രം ഡയറക്ടർ പി.എൻ. ശ്രീനിവാസൻ, ഡോ. ഇന്ദു , ഡോ. ജെലീന തുടങ്ങിയവർ പങ്കെടുത്തു

date