ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്ക് നവ്യാനുഭവമായി വാട്ടർ മെട്രോ റൈഡ്
വനിത ശിശു വകുപ്പിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാദിനം 2025 വിപുലമായ രീതിയിൽ ആഘോഷിച്ചു. ഇതിന്റെ ഭാഗമായി ജില്ലാ വനിത ശിശു വികസന ഓഫീസിന്റെയും ജില്ലാ സങ്കൽപ്പ ഹബ് ഫോർ എംപവർമെന്റ് ഓഫ് വുമൺ,തദ്ദേശസ്വയംഭരണ വകുപ്പ്,ആർ ജി എസ് എ എന്നിവർ സംയുക്തമായി ക്ഷേമ സ്ഥാപനങ്ങളായ കൾച്ചറൽ അക്കാദമി ഫോർ പീസ് എറണാകുളം, ഗവൺമെൻറ് മഹിളാമന്ദിരം, ധർമ്മഗിരി വികാസ് സൊസൈറ്റി കോതമംഗലം, പീസ് വാലി നെല്ലിക്കുഴി എന്നീ ഹോമുകളിലെ വനിതകളായ താമസക്കാർക്ക് വേണ്ടി ഹൈക്കോർട്ട് മുതൽ ഫോർട്ട് കൊച്ചി വരെ വാട്ടർ മെട്രോയിൽ ഉല്ലാസയാത്ര സംഘടിപ്പിച്ചു. ഉച്ചകഴിഞ്ഞ് ഒന്നരയ്ക്ക് ഹൈക്കോടതി മെട്രോ സ്റ്റേഷനിൽ സൈക്കോ സോഷ്യൽ കൗൺസിലർ എറണാകുളത്തിൻ്റെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് നടത്തി. തുടർന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് ഉല്ലാസയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. സ്ത്രീകൾ എല്ലാ മേഖലയിലും മുന്നോട്ടുവരികയും സ്ത്രീ തന്നെയാണ് ഒരു സമൂഹത്തിൻ്റെ എല്ലാ ഉയർച്ചയ്ക്കും കാരണമാകുന്നത് എന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും ജില്ലാ കളക്ടർ വനിതാദിന ആശംസകൾ നേർന്നു. ജില്ലാ വനിതാ ശിശു വികസന വികസന ഓഫീസർ ജെബിൻ ലോലിത സെയിൻ ആശംസകൾ അറിയിച്ചു.
[08/03, 8:15 pm] Sunil Aio Prd Ekm: *വനിതകൾക്ക് ഇൻഷുറൻസ് പരിരക്ഷ*
2025 വർഷത്തെ വനിതാ ദിനത്തോടനുബന്ധിച്ച് വനിതകളുടെ ശക്തീകരണത്തിനായി ഇൻഷുറൻസ് സംരംഭമായ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡും കൺസുമർ സംരംഭമായ ലുലു ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി ചേർന്നു എറണാകുളം ജില്ലയിലെ അക്ഷയ വനിതാ സംരംഭകർക്കും അവരുടെ സംരംഭത്തിനും സൗജന്യമായി മഹിളാ ഉദ്യം ബീമാ എന്ന ഇൻഷുറൻസ് പരിരക്ഷ നൽകുന്നു. ഇതുമായി ബന്ധപ്പെട്ട പരിപാടി എറണാകുളം ലുലുമാളിൽ സംഘടിപ്പിച്ചു. പ്രോഡക്റ്റ് ലോഞ്ചിംഗ് ലുലു മാൾ പ്രതിനിധി സാദിഖ് കാസിം, റീജിണൽ ഡയറക്ടർ &ഡിജിഎം ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ജോയ്സി സതീഷ്, എന്നിവർ ചേർന്ന് നിർവഹിച്ചു. ഐശ്വര്യ ബാബു,& ജിഎം വിഷ്ണു ആർ നാഥ്, മാർക്കെറ്റിങ് ലുലു, 'ജില്ലാ പ്രൊജക്റ്റ് മാനേജർ (KSITM) ചിഞ്ചു സുനിൽ എന്നിവർ ചടങ്ങിന് ആശംസ അറിയിച്ചു. അക്ഷയ കോർഡിനേറ്റർ സി.പി. ജിൻസി, പ്രൊജക്റ്റ് അസിസ്റ്റന്റ് ജയശ്രീ, ബ്ലോക്ക് കോർഡിനേറ്റർ, വനിത അക്ഷയ സംരംഭകർ എന്നിവർ പങ്കെടുത്തു. പരിപാടിയിൽ എറണാകുളം ന്യൂ ഇന്ത്യ റീജിയണൽ ഓഫീസിലെ അനുരാധ നന്ദി അറിയിച്ചു.
20 വനിതാ സംരംഭകർക്ക് ഇൻഷുറൻസ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. കേരളത്തിൽ ഇൻഷുറൻസ് സംസ്കാരത്തിന് തന്നെ തന്നെ മാറ്റം വരുന്ന തരത്തിൽ വനിത സംരംഭകർക്ക് പേർസണൽ ആക്സിഡന്റ് ഇൻഷുറൻസ്, ഓഫീസ് ഉപകാരണങ്ങൾക്കുള്ള ഇൻഷുറൻസും ഉൾപ്പെടെ രണ്ടു ലക്ഷം രൂപയുടെ സൗജന്യ പരിരക്ഷയാണ് ഈ പ്രൊജക്റ്റ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
- Log in to post comments