വികസനചരിത്രമെഴുതി കൊല്ലം @ 75 പ്രദര്‍ശന വിപണന മേള; ഇന്ന് (മാര്‍ച്ച് 10) കൊടിയിറങ്ങുന്നു
സൗജന്യ സേവനങ്ങളുടെയും വിസ്മയ കാഴ്ച്ചകളുടെയും വിപണിയുടെയും അതിലുപരി കൊല്ലത്തിന്റെ സാംസ്‌കാരിക പൈതൃക ചരിത്രമെഴുതിയ കൊല്ലം @ 75 പ്രദര്‍ശന വിപണന മേള ഇന്ന് (മെയ് 24) സമാപിക്കും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആശ്രാമം മൈതാനത്തു നടക്കുന്ന കൊല്ലം @ 75 പ്രദര്‍ശന വിപണന മേളയില്‍ ജനപങ്കാളിത്തം കൊണ്ടും വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ കൊണ്ടും മറക്കാനാവാത്ത അനുഭവം പകര്‍ന്നാണ് നാളെ അവസാനിക്കുന്നത്. പ്രവേശനം സൗജന്യം.
ശീതീകരിച്ച 210 സ്റ്റാളുകളിലായി നടന്ന മേളയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സ്റ്റാളുകള്‍ വഴി നേരിട്ടുള്ള സേവനവും മാര്‍ഗ നിര്‍ദേശങ്ങളും അവബോധവും ജനങ്ങള്‍ക്ക് ലഭ്യമായി. ജലവിഭവ വകുപ്പ് സൗജന്യ ജല പരിശോധിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ സ്റ്റോള്‍ വഴി, ദിവസവും അനേകം പേരാണ് വിവിധ പരിശോധനകള്‍ നടത്തിയത്. മെഡിക്കല്‍ ടീമും സജ്ജമായിരുന്നു. കെ.എസ്.ഇ. ബി, വനിത ശിശു വികസനം, എക്‌സൈക്‌സ് വകുപ്പ് ഏര്‍പ്പെടുത്തിയ ചെറിയ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.
പോലീസ് വകുപ്പിന്റെ ആയുധങ്ങള്‍, സെല്‍ഫ് ഡിഫന്‍സ് പാഠങ്ങള്‍, അഗ്നിരക്ഷാ സേനയുടെ സി.പി.ആര്‍ ഉള്‍പ്പടെയുള്ള പ്രഥമ ശുശ്രുഷ, സുരക്ഷ പാഠങ്ങള്‍, എക്‌സൈസ് വകുപ്പിന്റെ ലഹരി വിരുദ്ധ ബോധവത്ക്കരണം, സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ അതിനൂതന സാങ്കേതിക വിദ്യകള്‍ പരിചയപെടുത്തുന്ന മാതൃകകള്‍ ഏറെ ശ്രദ്ധേയമായി. പി ആര്‍ ഡിയുടെ കൊല്ലത്തിന്റെ ചരിത്ര വികസനം തീം സ്റ്റാള്‍ കൗതുകമായി. നാടിന്റെ കാര്‍ഷിക സംസ്‌കാരം വിളിച്ചോതുന്നതായിരുന്നു കാര്‍ഷികക്ഷേമ വകുപ്പിന്റെ വിപണന സ്റ്റോള്‍. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ സ്റ്റാള്‍ വഴി സൗജന്യ കെ സ്വിഫ്റ്റ്, ഉദ്യം രെജിസ്‌ട്രേഷന്‍ സംരംഭകര്‍ക്ക് താങ്ങായി. ഐ.ടി മിഷന്‍ ഒരുക്കിയ സൗജന്യ ആധാര്‍ ബയോ മെട്രിക് അപ്‌ഡേഷന്‍, പുതിയ ആധാര്‍ എടുക്കല്‍ എന്നിവ ഒട്ടേറെ പേര്‍ വിനിയോഗിച്ചു.
വ്യവസായം, സഹകരണം, കുടുംബശ്രീ സംരംഭകരുടെ സ്റ്റാളുകള്‍, പട്ടികവര്‍ഗ വികസന വകുപ്പ്, ഫിഷറീസ് എന്നിവയുടെ സ്റ്റാളുകളും ചെറുസംരംഭകര്‍ക്ക് മികച്ച ഇടം നല്‍കി. സ്‌പോര്‍ട്‌സ് ഏരിയ, ആക്ടിവിറ്റി കോര്‍ണറുകള്‍, ക്വിസ് മത്സരങ്ങള്‍ എന്നിവ കുട്ടികളുടെ പ്രിയപ്പെട്ടതായി.
വയലിന്‍ ഫ്യൂഷന്‍, നാടന്‍ പാട്ട്, മട്ടന്നൂരിന്റെ ചെണ്ടമേളം മുതല്‍ അലോഷിയുടെ ഗസല്‍, ആട്ടം - തേക്കിന്‍കാട് ബാന്‍ഡിന്റെ ഫ്യൂഷന്‍, സ്റ്റീഫന്‍ ദേവസ്സിയുടെ സംഗീതനിശ നീണ്ട കലാപരിപാടികള്‍ നഗരരാത്രികളെ ആഘോഷമാക്കി. കൊല്ലം ജില്ലയുടെ ചരിത്രം, സാംസ്‌കാരികതനിമ, പൈതൃകം എന്നിവ നവസാങ്കേതികവിദ്യയുടെ സഹായത്തോടെ മേളയില്‍ എത്തിയ ഓരോരുത്തരേയും ആഴത്തില്‍ ബോധ്യപ്പെടുത്തിയാണ് മേള സമാപിക്കുന്നത്.
- Log in to post comments