Skip to main content

അന്താരാഷ്ട്ര വനിതാദിനം 2025

*സൈബര്‍ സുരക്ഷാ സെമിനാർ സംഘടിപ്പിച്ചു

തെരഞ്ഞെടുക്കപ്പെട്ട വകുപ്പുകളിലെ വനിതാ ജീവനക്കാർക്കായി കേരള സംസ്ഥാന ഐ.ടി. മിഷൻ സൈബർ സുരക്ഷാ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. ബെവ്കോ എം.ഡി. ഹർഷിത അട്ടല്ലൂരി സെമിനാർ ഉദ്ഘാടനം ചെയ്തു. സമകാലിക സമൂഹത്തിൽ വനിതകൾ സൈബർ സുരക്ഷയെക്കുറിച്ച് ബോധവതികളാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവർ വിശദീകരിച്ചു. തുടർന്ന് നടന്ന വിശദമായ ചർച്ച കേരള സൈബർ ഡോം ഇൻസ്പെക്ടർ ഓഫ് പോലീസ് കൃഷ്ണൻ പോറ്റി നയിച്ചു. സൈബർ സുരക്ഷയുടെ പ്രാധാന്യം  വ്യക്തമാക്കുന്നതായിരുന്നു വനിത ദിനത്തിലെ ശിൽപശാല. ഐ.ടി. മിഷൻ ഡയറക്ടർ സന്ദീപ് കുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഷിജിത്ത്, സനോബ് തുടങ്ങിയവർ പങ്കെടുത്തു. ഐ.ടി. മിഷൻ പദ്ധതിയായ സെർട്ട് - കെയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പതിനാല് ജില്ലകളിലും ലൈവ് സ്ട്രീമിംഗ് നടത്തിയ പരിപാടിയിൽ ജില്ലാ കളക്ട്രേറ്റുകളിലെ ജീവനക്കാരും ഫെയ്സ്ബുക്ക് ലൈവ് വഴി പൊതുജനങ്ങളും പങ്കെടുത്തു.

പി.എൻ.എക്സ് 1048/2025

date