Skip to main content

ലൈബ്രറി കൗണ്‍സില്‍ താലൂക്ക് സെമിനാര്‍ സംഘടിപ്പിച്ചു

ചേര്‍ത്തല താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ 'മതേതരത്വം' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.  

ചേർത്തല താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ ഹാളില്‍ നടന്ന പരിപാടി 

ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം  ഡോ. വി. എൻ ജയചന്ദ്രൻ  ഉദ്ഘാടനം ചെയ്തു.  മതേതരത്വം' എന്ന വിഷയത്തിൽ പ്രബന്ധാവതരണവും അദ്ദേഹം നടത്തി.

 

ലൈബ്രറി കൗൺസിൽ താലൂക്ക് വൈസ് പ്രസിഡന്റ്  പി.വി ദിനേശൻ അധ്യക്ഷനായി. സെമിനാറിനോട് അനുബന്ധിച്ച് താലൂക്കിലെ വിവിധ വായനോത്സവങ്ങളിലെ വിജയികൾക്കുള്ള സമ്മാനവിതരണം കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അംഗം മാലൂര്‍ ശ്രീധരന്‍ നിർവഹിച്ചു. 

ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി കെ. പി നന്ദകുമാർ, ജോയിന്റ് സെക്രട്ടറി  എന്‍.ടി ഭാസ്‌കരന്‍, എന്‍.പി രവീന്ദ്രനാഥ്, മിനി രമേശൻ തുടങ്ങിയവർ പങ്കെടുത്തു.

date