Post Category
നീര്‍ത്തടാധിഷ്ഠിത ജല പരിപാലനം സെമിനാര്‍ 10 ന്
ഭൂജല വകുപ്പിന്റെ പ്ലാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ധര്‍മടം മണ്ഡലത്തില്‍ പൂര്‍ത്തിയാക്കിയ കര്‍മ പദ്ധതികളുടെ ഉദ്ഘാടനവും നീര്‍ത്തടാധിഷ്ഠിത ജല പരിപാലനം എന്ന വിഷയത്തില്‍ ഏകദിന സെമിനാറും മാര്‍ച്ച് പത്തിന് രാവിലെ 9.30 ന് വേങ്ങാട് ഗ്രാമപഞ്ചായത്ത് ഹാളില്‍ നടത്തും. ത്രിതല തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ജല സംരക്ഷണ പദ്ധതികളുമായി ബന്ധപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ ബോധവല്‍ക്കരണ സെമിനാറില്‍ പങ്കെടുക്കും. കൃഷി, വ്യവസായം, വാണിജ്യം, ഗാര്‍ഹികം തുടങ്ങിയ വിവിധ മേഖലകളില്‍ ഭൂജല സംബന്ധിയായ നിയമങ്ങള്‍, ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസെടുക്കും.
date
- Log in to post comments