Skip to main content

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം സര്‍വെ മാര്‍ച്ച് ഒന്‍പതിന്

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന പരിപൂര്‍ണ്ണ സാക്ഷരതാ പദ്ധതി ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ രണ്ടാംഘട്ടത്തിലെ പഠിതാക്കളെ കണ്ടെത്താനുള്ള സര്‍വെയുടെ ജില്ലാതല ഉദ്ഘാടനം മാര്‍ച്ച് എട്ടിന് വൈകിട്ട് അഞ്ചിന് ചെങ്ങളായി പഞ്ചായത്തിലെ നെടുവാലൂരില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്‌നകുമാരി നിര്‍വഹിക്കും. മാര്‍ച്ച് ഒമ്പതിന് സര്‍വെ ആരംഭിക്കും. ജില്ലയില്‍ 8000 പേരെ സാക്ഷരരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയില്‍ ആറ് നഗരസഭകളെയും 31 ഗ്രാമപഞ്ചായത്തുകളെയുമാണ് പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുള്ളത്.

date