Skip to main content

അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പ് തലശ്ശേരി എന്‍.ടി.ടി.എഫുമായി സഹകരിച്ച് നടപ്പിലാക്കുന്ന സൗജന്യ തൊഴില്‍ പരിശീലന കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പത്ത് മാസത്തെ തൊഴില്‍ അധിഷ്ഠിത സി.എന്‍.സി ഓപ്പറേറ്റര്‍ (വി.എം.സി ആന്റ് ടേണിങ്) സ്‌കില്‍ ട്രെയിനിങ് കോഴ്‌സിലാണ് സീറ്റ് ഒഴിവ്.  ജില്ലയിലെ പഞ്ചായത്ത് പരിധിയിലുള്ള പട്ടികജാതിയില്‍പ്പെട്ട പത്താം ക്ലാസ് വിജയിച്ച 18നും 24നും ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കള്‍ മാര്‍ച്ച് പത്തിന് രാവിലെ 11ന് തലശ്ശേരി പാലയാട് അസാപ്പ് എന്‍.ടി.ടി.എഫ് ക്യാമ്പസില്‍ എത്തണം. പരീക്ഷ/അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നേടുന്നവരുടെ ഹോസ്റ്റല്‍ ഫീസ് ഉള്‍പ്പെടെ മുഴുവന്‍ ഫീസും സൗജന്യമായിരിക്കും. എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. താല്‍പര്യമുള്ളവര്‍ ജില്ലാ പട്ടികജാതി വികസന ഓഫീസുമായോ, തലശ്ശേരി എന്‍.ടി.ടി.എഫ് കേന്ദ്രവുമായോ ബന്ധപ്പെടണം. ഫോണ്‍- 9446657067, 6364864690 

date