ക്വട്ടേഷന്‍ ക്ഷണിച്ചു
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നടപ്പിലാക്കുന്ന പ്രവൃത്തികളുടെ മേല്‍നോട്ടത്തിനും വിലയിരുത്തലിനുമായി ഡ്രോണ്‍ സംവിധാനം ഉപയോഗിക്കുന്നതിന് അംഗീകൃത ലൈസെന്‍സ് കൈവശമുള്ള, ഡ്രോണ്‍ ഉപയോഗിക്കുന്നതില്‍ പ്രാഗത്ഭ്യമുള്ള വ്യക്തി/സ്ഥാപനത്തില്‍ നിന്നും നിബന്ധനകള്‍ക്ക് വിധേയമായി ക്വട്ടേഷന്‍ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഒരു മാസം പരമാവധി 20 മണിക്കൂര്‍ മാത്രേമേ ഡ്രോണിന്റെ ഉപയോഗം ആവശ്യമുള്ളൂ. ജില്ലയിലെ എല്ലാ പ്രദേശത്തും ഡ്രോണ്‍ ഉപയോഗിക്കാന്‍ സന്നദ്ധരായിരിക്കണം. പ്രവൃത്തിസ്ഥലത്തേക്ക് പ്രത്യേക യാത്രബത്ത അനുവദിക്കുന്നതല്ല. കേന്ദ്ര സര്‍ക്കാരിന്റെ എസ്.ഒ.പി പ്രകാരമുള്ള ഡ്രോണുകള്‍ മാത്രേമേ ഉപയോഗിക്കാന്‍ പാടുള്ളൂ. ക്വട്ടേഷനുകള്‍ മാര്‍ച്ച് 13ന് വൈകിട്ട് അഞ്ചിനകം ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍, മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ്, സിവില്‍ സ്റ്റേഷന്‍ കണ്ണൂര്‍ 02, വിലാസത്തിലോ mgnregskannur@gmail.com മെയിലിലോ ലഭ്യമാക്കണം. ഫോണ്‍-04972950143, ഹെല്‍പ് ലൈന്‍- 18004250143
- Log in to post comments