ലഹരി വിരുദ്ധ ക്യാമ്പയിനുമായി സ്നേഹത്തോൺ കൂട്ടയോട്ടം
കേരളത്തിലെ യുവജനങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്ന അക്രമവാസനക്കെതിരെയും ലഹരി ഉപയോഗത്തിനെതിരെയും സ്നേഹ സന്ദേശം പ്രചരിപ്പിക്കുന്നതിനായി സർക്കാരിന്റെയും, ഉന്നത വിദ്യാഭ്യാസ രംഗത്തെ സ്ഥാപനമായ ഐ എച്ച് ആർ ഡി യുടെയും നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ “സ്നേഹത്തോണിൻ്റെ ഭാഗമായി ലഹരി വ്യാപനത്തിനെതിരെ റൺ എവെ ഫ്രം ഡ്രഗ്സ് എന്ന പേരിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. ചെറുതോണി അടിമാലി ജംക്ഷനിൽ നിന്നും ആരംഭിച്ച കൂട്ടയോട്ടം “സ്നേഹത്തോൺ" ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് രാരിച്ചൻ നിറണാംകുന്നേൽ ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് ചെറുതോണി സെൻട്രൽ ജംക്ഷനിൽ നടന്ന സ്നേഹ സംഗമവും അദ്ദേഹം ഉൽഘാടനം ചെയ്തു.
കൂട്ടയോട്ടത്തിൽ പൈനാവ് മോഡൽ പോളിടെക്നിക് കോളേജ് വിദ്യാർത്ഥികൾ, ജീവനക്കാർ, ജനപ്രതിനിധികൾ, എക്സൈസ്, പൊലീസ് വകുപ്പുകൾ,വ്യാപാരി വ്യവസായി പ്രതിനിധികൾ, സമൂഹത്തിൻറെ സമസ്ത മേഖലകളിലേയും പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.
മോഡൽ പോളിടെക്നിക് കോളേജ് പ്രിൻസിപ്പാൾ ലിൻസി സ്കറിയ അധ്യക്ഷത വഹിച്ചു. എക്സൈസ് ഇൻസ്പെക്ടർ സജിമോൻ സ്നേഹ സന്ദേശം നൽകി. ഗ്രാമ പഞ്ചായത്ത് അംഗം രാജു ജോസഫ്, ഇടുക്കി സബ് ഇൻസ്പെക്ടർ മുരളീധരൻ നായർ, വ്യാപാരി വ്യവസായി സമിതി യൂണിറ്റ് പ്രസിഡണ്ട് ജോസ് കുഴികണ്ടത്തിൽ, എൻ. എസ്.എസ് പ്രോഗ്രാം ഓഫീസർ, ആൻ മീഗിൽ അബ്രഹാം,കോളേജ് ചെയർമാൻ സ്റ്റീവ് സിൽവസ്റ്റർ എന്നിവർ സംസാരിച്ചു. തുടർന്ന് സ്നേഹമതിൽ തീർത്ത് ലഹരിക്കെതിരെ പ്രതിജ്ഞയെടുത്തു.
ഫോട്ടോ 1: ലഹരിക്കെതിരെ മോഡൽ പോളിടെക്നിക്ക് കോളേജ് ചെറുതോണിയിൽ സംഘടിപ്പിച്ച കൂട്ടയോട്ടം സ്നേഹത്തോൺ
ഫോട്ടോ 2: സ്നേഹത്തോൺ കൂട്ടയോട്ടത്തിൻ്റെ ഭാഗമായി നടന്ന സ്നേഹമതിൽ ലഹരി വിരുദ്ധ പ്രതിജ്ഞ
സ്നേഹത്തോൺ കൂട്ടയോട്ടം വീഡിയോ ലിങ്ക്:
- Log in to post comments