അന്താരാഷ്ട്ര വനിതാദിനം :സ്വയം പ്രതിരോധ പരിശീലനം മാർച്ച് 10 മുതൽ
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കേരള പോലീസിൻ്റെ നേതൃത്വത്തിൽ ജ്വാല 3.0 എന്ന പേരിൽ സംസ്ഥാന വ്യാപകമായി മാർച്ച് 10, 11 തീയതികളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 04.00 വരെയുള്ള സമയങ്ങളിൽ പെൺകുട്ടികൾക്കും സ്ത്രീകൾക്കുമായി വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്വയം പ്രതിരോധ പരിശീലനം നൽകും.
ജില്ലാതല ഉദ്ഘാടനം മാർച്ച് 10 തിങ്കൾ രാവിലെ10 മണിക്ക് കട്ടപ്പന കല്ലറയ്ക്കൽ റസിഡൻസി ഹാളിൽ ജില്ലാ പോലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ് നിർവഹിക്കും. മാർച്ച് 10 ന് രണ്ടു സെഷനുകളിലായാണ് പരിശീലനം. .രാവിലെ 10 മുതൽ ഉച്ചയ്ക്ക്12 വരെ ആദ്യ സെഷനും, ഉച്ചയ്ക്ക് 2- മുതൽ വൈകീട്ട് 4 വരെ രണ്ടാം സെഷനും നടത്തും .
മാർച്ച് 11 ന് രണ്ട് സെഷനുകളിലായി രാവിലെ 10 മുതൽ 12 വരെ തൊടുപുഴ ന്യൂമാൻ കോളേജിലും ഉച്ചകഴിഞ്ഞ് 2 മുതൽ 4 വരെ മുട്ടം ഗവൺമെൻറ് പോളിടെക്നിക് കോളേജിലും നടത്തും.
ജ്വാല3.0 എന്ന പേരിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന ഈ പരിപാടിയിൽ തികച്ചും സൗജന്യമായി പെൺകുട്ടികൾക്കും സ്ത്രീകൾക്കും പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കാൻ ആഗ്രഹികുന്നവർ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ കയറി റജിസ്റ്റർ ചെയ്യാവുന്നതാണ്.
ജ്വാല - 3.0 വനിതാ സ്വയം പ്രതിരോധ പരിശീലനത്തിനുള്ള രജിസ്ട്രേഷൻ ഫോം ലിങ്ക്. :https://forms.gle/RaHzkByTg97Bt7o69
- Log in to post comments