Post Category
സാമൂഹികാഘാത പഠനം: ഏജന്‍സികള്‍ക്ക് അപേക്ഷിക്കാം
പാലക്കാട് ജില്ലയിൽ വിവിധ പദ്ധതികൾക്കു വേണ്ടി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹികാഘാത പഠനം നടത്തുന്നതിലേക്ക് നിലവിൽ അംഗീകാരമുള്ള ഏജൻസികളിൽ നിന്നും പുതിയ ഏജൻസികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ തങ്ങളുടെ മുൻ വിദ്യാഭ്യാസ/പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകൾ സഹിതം മാര്‍ച്ച് 15 ന് വൈകീട്ട് അഞ്ചു മണിക്കുള്ളിൽ ജില്ലാ കളക്ടർ, കളക്ടറേറ്റ് പാലക്കാട് എന്ന വിലാസത്തിൽ അപേക്ഷ സമര്‍പ്പിക്കണം. ജില്ലാതലത്തിൽ നിന്നും സംസ്ഥാന തല പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള കരട് പട്ടിക തയ്യാറാക്കി സർക്കാരിലേക്ക് അയച്ചു നല്‍കുന്നതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
date
- Log in to post comments