Post Category
അസാപില്‍ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കില്‍ പരിശീലനം
അസാപ് കേരളയിലൂടെ പ്രഫഷണല്‍ സ്‌കില്‍ പരിശീലനo സൗജന്യമായി നേടാന്‍ പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം. പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ സഹകരണത്തോടുകൂടി അസാപ് കേരള നടത്തുന്ന മെഷീന്‍ ഓപ്പറേറ്റര്‍ അസിസ്റ്റന്റ് പ്ലാസ്റ്റിക്‌സ് പ്രോസസ്സിങ് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. കോഴ്സ് ദൈര്‍ഘ്യം 480 മണിക്കൂര്‍ (3 മാസം). 10-ാം ക്ലാസ്/പ്ലസ് ടു/ഐ.ടി.ഐ/ഡിപ്ലോമ എന്നിവ യോഗ്യതയുള്ള പട്ടിക വര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. പ്രായ പരിധി 18 നും 35 നും മധ്യേ. https://csp.asapkerala.gov.in/courses/machine-operator-asst-plastics-processing ലിങ്ക് വഴി പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 9495999667
date
- Log in to post comments