Skip to main content

 ഗസ്റ്റ് ഇൻസ്ട്രക്ട്രർ താത്കാലിക ഒഴിവ്

മായന്നൂർ ഗവ. ഐടിഐ യിൽ ട്രെയിനിങ് ഇൻസ്ട്രക്ട്രർ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട ട്രേഡിൽ മൂന്ന് വർഷത്തെ ഡിപ്ലോമയോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് മാർച്ച് 17ന് മുൻപായി അപേക്ഷ സമർപ്പിക്കാം. അപേക്ഷയോടൊപ്പം ബയോഡാറ്റയും  യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ട്രെയിനിങ് സൂപ്രണ്ട് ആൻഡ് പ്രിൻസിപ്പാൾ, ഗവ ഐ ടി ഐ മായന്നൂർ പി ഒ, തൃശൂർ 679105 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കാം. പ്രതിമാസം പരമാവധി വേതനം 27825 രൂപ.
 

date