സ്നേഹത്തോണ്‍ സംഘടിപ്പിച്ചു
വിദ്യാര്‍ഥികളിലും യുവജനങ്ങളിലും വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗവും അക്രമവാസനകളും പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ ഐ.എച്ച്.ആര്‍.ഡി സംസ്ഥാന വ്യാപകമായി നടത്തുന്ന സ്നേഹത്തോണ്‍ സ്നേഹ സന്ദേശം പരിപാടിയുടെ ഭാഗമായി നെരുവമ്പ്രം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ കൂട്ടയോട്ടവും സ്നേഹമതിലും സ്നേഹസംഗമവും നടത്തി. ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് നെരുവമ്പ്രം ഗാന്ധി സ്മാരക വായനശാല പരിസരിത്തു നിന്നും ആരംഭിച്ച കൂട്ടയോട്ടം ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ഗോവിന്ദന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. കോളേജ് പരിസരത്ത് വിദ്യാര്‍ഥികള്‍ സ്നേഹമതില്‍ തീര്‍ത്ത് ലഹരി വിരുദ്ധ പ്രതിജ്ഞയുമെടുത്തു. പ്രിന്‍സിപ്പല്‍ ജെയ്സണ്‍ ജി ജോസഫ് അധ്യക്ഷനായി. പഴയങ്ങാടി പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ സുഹൈല്‍ മുഖ്യപ്രഭാഷണം നടത്തി. ഏഴോം പഞ്ചായത്ത് അംഗം ഇ ശാന്ത, കോളേജ് സൂപ്രണ്ട് ഇ.പി.അബാദുള്‍ സലാം, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സി നിര്‍മ്മല്‍, നെരുവമ്പ്രം ഗാന്ധി സ്മാരക വായനശാല സെക്രട്ടറി എം.ബിജു, പി.ടി.എ സെക്രട്ടറി ടി.വി.അഞ്ജു, കോളേജ് യൂണിയന്‍ ചെയര്‍പേഴ്സണ്‍ കെ. അനാമിക തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments