Skip to main content

എംഎസ്എംഇ ക്ലിനിക്ക് രൂപീകരിക്കുന്നു

വ്യവസായ സംരംഭകരുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ആവശ്യമായ ഉപദേശങ്ങള്‍ നല്‍കുന്നതിനുമായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ എംഎസ്എംഇ ക്ലിനിക്ക് രൂപീകരിക്കുന്നു.

പ്രസ്തുത പാനലിലേക്കായി ബാങ്കിംഗ്, ജിഎസ്ടി, അനുമതികളും ലൈസന്‍സുകളും, ടെക്‌നോളജി, മാര്‍ക്കറ്റിംഗ്, നിയമം, ഡിപിആര്‍ തയ്യാറാക്കല്‍ തുടങ്ങിയ മേഖലകളില്‍ വൈദഗ്ധ്യമുളളവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകര്‍ക്ക് അതാതു മേഖലകളില്‍ രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തിപരിചയം ഉണ്ടായിരിക്കണം. സേവനത്തില്‍ നിന്നും വിരമിച്ചവരേയും പരിഗണിക്കും.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സേവനത്തിന് സിറ്റിംഗ് ഫീസ് നല്‍കുന്നതായിരിക്കും. അപേക്ഷകര്‍ ബയോഡാറ്റ സഹിതം അപേക്ഷകള്‍ മാര്‍ച്ച് 20ന് വൈകിട്ട് അഞ്ചിന് മുമ്പായി ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ലഭ്യമാക്കണമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04712326756.

date