Skip to main content

സർക്കാർ സ്കൂളുകളുടെ ഭൗതിക നിലവാരത്തിൽ വലിയ മാറ്റമുണ്ടായി: മന്ത്രി അഡ്വ. കെ. രാജൻ

ലക്ഷകണക്കിന് വിദ്യാർത്ഥികളെ പൊതു വിദ്യാലയങ്ങളിലേക്ക് എത്തിക്കുക മാത്രമല്ല, സർക്കാർ സ്കൂളുകളുടെ ഭൗതിക നിലവാരത്തിൽ ഈ സർക്കാർ ഉണ്ടാക്കിയ മാറ്റത്തിന്റെ തെളിവുകൾ ഏത് സ്കൂളിലും കാണാമെന്ന് റവന്യൂ  ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ. കേരള സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഗവൺമെന്റ് യു പി സ്കൂൾ മൂർക്കനിക്കരയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പഠനോത്സവം 2025 ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി. എസ്. പ്രിൻസ് ഉദ്ഘാടനം നിർവഹിച്ചു. നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീവിദ്യ രാജേഷ് അധ്യക്ഷത വഹിച്ചു. ഓരോ ക്ലാസിലെയും കുട്ടികളെ സിലബിസിലുള്ളതിന് പുറമേ പൊതു സമൂഹത്തിൽ നിന്ന് ആർജിച്ചെടുക്കേണ്ടത് കൂടി ആർജിച്ചെടുക്കാൻ കഴിയുന്ന മക്കളായി മാറ്റാൻ കഴിയുന്ന പദ്ധതിയാണിതെന്നും മന്ത്രി പറഞ്ഞു.  

ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. ആർ. രവി വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്തംഗം കെ.വി. സജു, നടത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. ആർ. രജിത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു. നടത്തറ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇ. എൻ. സീതാലക്ഷ്മി,  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിയ ഗിഫ്റ്റൻ, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. കെ. അഭിലാഷ്
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തംഗം ടി. കെ. അമൽറാം,
നടത്തറ ഗ്രാമപഞ്ചായത്തംഗങ്ങളായ ബിന്ദു കാട്ടുങ്ങൽ, ജിനിത സുഭാഷ്, ബിന്ദു സുരേഷ്, സിന്ധു ഉണ്ണികൃഷ്ണൻ,
വിദ്യാകിരണം തൃശ്ശൂർ കോ-ഓർഡിനേറ്റർ എൻ. കെ. രമേഷ്, തൃശ്ശൂർ ഡയറ്റ്  പ്രിൻസിപ്പൽ ഡി. ശ്രീജ, കൈറ്റ് ജില്ലാ കോ-ഓർഡിനേറ്റർ വി. സുഭാഷ്, തൃശ്ശൂർ ഡി. ഇ. ഒ. ഡോ. എ. അൻസാർ, എസ്. എസ്. കെ. തൃശ്ശൂർ പ്രോഗ്രാം ഓഫീസർ ഇ. ശ്രീധരൻ , തൃശ്ശൂർ ഈസ്റ്റ് എ. ഇ. ഒ.  ജീജ വിജയൻ, ബി. ആർ. സി. ഒല്ലൂക്കര ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ ഫേബ കെ. ഡേവിഡ്, പി. ടി. എ പ്രസിഡണ്ട് എം. ആർ. രാജേഷ്, ഒ. എസ്. എ പ്രസിഡണ്ട് ടി ഉണ്ണികൃഷ്ണൻ

തൃശ്ശൂർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ എ. കെ. അജിതകുമാരി സ്വാഗതവും ഗവൺമെന്റ് യു പി സ്കൂൾ മൂർക്കനിക്കര പ്രധാനാധ്യാപിക കെ. എസ്. വഹീദ നന്ദിയും പറഞ്ഞു.

date