Post Category
വയോജനങ്ങൾക്ക് കട്ടിലും കുട്ടികൾക്ക് കളി ഉപകരണങ്ങളും വിതരണം ചെയ്തു
അടാട്ട് ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്കുള്ള കട്ടിലും അങ്കണവാടി കുട്ടികൾക്ക് കളി ഉപകരണങ്ങളും വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സിമി അജിത്കുമാർ വിതരണം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഉഷ ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീഷ്മ അഭിലാഷ് പഞ്ചായത്തംഗങ്ങളായ ബിനിത തോമസ്, മിനി സൈമൺ എന്നിവർ സംസാരിച്ചു.
date
- Log in to post comments