Skip to main content

ലഹരി വ്യാപനത്തിനെതിരെ റണ്‍ എവേ ഫ്രം ഡ്രഗ്‌സ് കൂട്ടയോട്ടം  

 യുവജനങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന അക്രമവാസനക്കെതിരെ സ്‌നേഹസന്ദേശം പ്രചരിപ്പിക്കുന്നതിനായി ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ ഐഎച്ച്ആര്‍ഡിയുടെ നേതൃത്വത്തില്‍ സ്‌നേഹത്തോണ്‍ സംഘടിപ്പിച്ചു. ജില്ലയിലെ ഐഎച്ച്ആർഡി കോളേജുകളിൽ ലഹരി വ്യാപനത്തിനെതിരെ റണ്‍ എവേ ഫ്രം ഡ്രഗ്‌സ്  എന്ന പേരില്‍ കൂട്ടയോട്ടം നടത്തി.
കല്ലേറ്റുംകര കെ കരുണാകരൻ മെമ്മോറിയൽ മോഡൽ പോളിടെക്‌നിക് കോളേജ്,കോളേജ് ഓഫ് അപ്ലൈഡ് സയൻസ് നാട്ടിക,കോളേജ് ഓഫ് അപ്ലൈഡ് സയൻസ് ചേലക്കര,കൊടുങ്ങല്ലൂർ ഐഎച്ച്ആർഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസ്,ഐഎച്ച്ആർഡി വരടിയം ടെക്നിക്കൽ ഹയർസെക്കണ്ടറി സ്കൂൾ  എന്നീ ഐഎച്ച്ആർഡി സ്ഥാപനങ്ങളിൽ   വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും   നേതൃത്വത്തിലാണ്  സ്നേഹത്തോൺ സംഘടിപ്പിച്ചത്.  ഐഎച്ച്ആര്‍ഡി സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍  സ്‌നേഹമതില്‍ തീര്‍ത്തു. ജില്ലയിലെ ഐ എച്ച് ആർ ഡി സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളും അധ്യാപകരും ജനപ്രതിനിധികളും  കൂട്ടയോട്ടത്തിൽ പങ്കെടുത്തു.

കല്ലേറ്റുംകര കെ കരുണാകരൻ മെമ്മോറിയൽ മോഡൽ പോളിടെക്‌നിക് കോളേജിൽ നടന്ന കൂട്ടയോട്ടം  ആളൂർ പോലീസ് സ്റ്റേഷൻ മേധാവി കെ എം ബിനീഷ്  ഫ്ലാഗ്ഗ് ഓഫ്‌ ചെയ്യുകയും ലഹരിവിമുക്ത സന്ദേശം നൽകുകയും ചെയ്തു. പ്രിൻസിപ്പാൾ ഇൻചാർജ് ആർ ഉത്സാഹ്, കമ്പ്യൂട്ടർ വിഭാഗം മേധാവി അനിൽകുമാർ, പള്ളി വികാരി ഫാ. ദേവസി പന്തല്ലൂക്കാരൻ,എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സി കെ യാമിനി  എന്നിവർ സംസാരിച്ചു.

കോളേജ് ഓഫ് അപ്ലൈഡ് സയൻസ് നാട്ടികയുടെ  നേതൃത്വത്തിൽ തൃപ്രയാർ  പോളി ജംഗഷനിൽ നടന്ന സ്നേഹത്തോൺ വാടാനപ്പിള്ളി എക്സൈസ് സർക്കിളിലെ സിവിൽ എക്സൈസ് ഓഫീസർ പി.എ അഫ്സൽ  ഫ്ലാഗ് ഓഫ് ചെയ്തു.വലപ്പാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീജിത്ത്, തൃശൂർ ജില്ലാപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി  ചെയർപേഴ്സൺ  മഞ്ജുള അരുണൻ, പഞ്ചായത്ത് മെമ്പർ എന്നിവർ സംസാരിച്ചു.

കോളേജ് ഓഫ് അപ്ലൈഡ് സയൻസ് ചേലക്കര ഐ എച്ച് ആർ ഡി കോളേജിന്റെ നേതൃത്വത്തിൽ ചേലക്കരയിൽ നടത്തിയ കൂട്ടയോട്ടം   ചേലക്കര സി ഐ സതീഷ്കുമാർ കെ.   ഫ്ലാഗ് ഓഫ് ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എം മുഹമ്മദ് അഷ്‌റഫ്,  പഴയന്നൂർ സിവിൽ എക്സൈസ് ഓഫീസർ  എം. ജി വിഷ്ണു, ചേലക്കര പഞ്ചായത്ത് പ്രസിഡന്റ് എം. കെ പത്മജ  എന്നിവർ സംസാരിച്ചു.

കൊടുങ്ങല്ലൂർ ഐഎച്ച്ആർഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിന്റെ നേതൃത്വത്തിൽ നടന്ന കൂട്ടയോട്ടം  കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ  ടി കെ ഗീത ഫ്ലാഗ് ഓഫ് ചെയ്തു. എറിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  കെ പി രാജൻ  അധ്യക്ഷത വഹിച്ചു. ഐഎച്ച്ആർഡി എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഫെർഡിനൻഡ് വില്യം   കൊടുങ്ങല്ലൂർ പോലീസ് സബ് ഇൻസ്പെക്ടർ ടി എം കശ്യപൻ, കൊടുങ്ങല്ലൂർ ഐഎച്ച്ആർഡി കോളേജ് പിടിഎ വൈസ് പ്രസിഡന്റ് കെ ബി രമേശ്, കോളേജ് പ്രിൻസിപ്പാൾ  ഡി. ബിന്ദു എന്നിവർ സംസാരിച്ചു.  എക്സൈസ് ഓഫീസർ ശ്രീമതി തസ്‌നിം കെ എം  ബോധവത്കരണ ക്ലാസ്സ്‌ നടത്തി.

ഐഎച്ച്ആർഡി വരടിയം ടെക്നിക്കൽ ഹയർസെക്കണ്ടറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ  കൂട്ടയോട്ടം  കോലഴി എക്സൈസ് റേഞ്ച് അസി. ഇൻസ്പെക്ടർ എ സി ജോസഫ് ഫ്ലാഗ് ഓഫ് ചെയ്തു. സമാപന സമ്മേളനം പേരാമംഗലം സബ് ഇൻസ്പെക്ടർ കെ. പി.ബാബു ഉദ്ഘാടനം ചെയ്തു.  കൈപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ഉഷ ടീച്ചർ മുഖ്യാഥിതിയായി. മുണ്ടൂർ യൂണിറ്റ് ആക്ട്സ് പ്രസിഡന്റ് ബിജു പാലയൂർ, കോളേജ് പ്രിൻസിപ്പാൾ ബിന്ദു ആന്റോ , പിടിഎ പ്രസിഡന്റ് രാജഗോപാൽ എന്നിവർ സംസാരിച്ചു.

date