Post Category
സമൂഹ്യ പ്രത്യാഘാത പഠന പാനല്‍: അപേക്ഷ ക്ഷണിച്ചു
2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം (എല്‍.എ.ആര്‍.ആര്‍ ആക്ട്) 200 ആറിനു മുകളിലുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികളുടെ ഭാഗമായി സാമൂഹ്യ പ്രത്യാഘാത പഠന ഏജന്‍സികളുടെ സംസ്ഥാനതല പാനല്‍ രൂപീകരിക്കും. മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് / സോഷ്യോളജി മേഖലയില്‍ പരിചയസമ്പത്തുള്ള സ്ഥാപനങ്ങള്‍, സൊസൈറ്റികള്‍, കലാശാലകള്‍ എന്നിവക്ക് അപേക്ഷിക്കാം. താല്‍പ്പര്യമുള്ള സ്ഥാപനങ്ങള്‍ പ്രവൃത്തി പരിചയവും സാങ്കേതിക പരിജ്ഞാനവും തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം മാര്‍ച്ച് 14 ന് വൈകീട്ട് അഞ്ചിനകം ജില്ലാ കളക്ടര്‍, കളക്ടറേറ്റ്, തൃശ്ശൂര്‍ - 680003 എന്ന വിലാസത്തിലോ dyclatsr.ker@nic.in എന്ന ഇ-മെയില്‍ വിലാസത്തിലോ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0487 2239530.
date
- Log in to post comments