Skip to main content

ഹൈമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓൺ ചെയ്തു

 

 

ഒല്ലൂർ നിയോജക മണ്ഡലത്തിൽ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ട്‌ വിനിയോഗിച്ച് നടപ്പിലാക്കുന്ന 'നിലാവുറാങ്ങാത്ത ഒല്ലൂർ' പദ്ധതിയുടെ ഭാഗമായി പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പട്ടിലാംകുഴി, മാമ്പ്രപട, ചാലാംപാടം, ആൽപ്പാറ എന്നിവിടങ്ങളിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ നിർവ്വഹിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി.പി രവീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സ്വപ്ന രാധാകൃഷ്ണൻ, അനിത കെ.വി, റെജീന തുടങ്ങിയവർ സംസാരിച്ചു.

date