Skip to main content

ഉത്സവത്തിന് ശേഷം മാസ് ക്ലീനിംഗുമായി ചാവക്കാട് നഗരസഭ

 

 

ചാവക്കാട് മണത്തല ശ്രീ വിശ്വനാഥ ക്ഷേത്രത്തിലെ ഉത്സവത്തിന് ശേഷം പരിസരം ശുചീകരിച്ച് മാസ് ക്ലീനിംഗ് നടത്തി ചാവക്കാട് നഗരസഭ. മാലിന്യ മുക്ത നവകേരളം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി നഗരത്തിലെ ഉത്സവങ്ങളുടെ ഭാഗമായി അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് നഗരസഭ മാസ് ക്ലീനിംഗ് സംഘടിപ്പിച്ചത്. നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.കെ മുബാറക്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന രണദിവെ, വാർഡ് കൗൺസിലർ 

എസ്.എസ് സ്മൃതി, മറ്റു നഗരസഭാ കൗൺസിലർമാർ, ആരോഗ്യ വിഭാഗം ജീവനക്കാർ, ഹരിത കർമ്മ സേനാംഗങ്ങൾ, നഗരസഭാ ശുചീകരണ തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.

date