Skip to main content

സ്ത്രീകൾക്കും കുട്ടികൾക്കും സ്വയം പ്രതിരോധ പരിശീലനം

 

 

 

കേരള പോലീസിന്റെ ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീകൾക്കും കുട്ടികൾക്കുമായി സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജ്വാല – 3.0 എന്ന പേരിൽ 10, 11 തിയതികളിൽ തൃശ്ശൂർ റൂറൽ പോലീസ് പരിധിയിലെ ആറ് സ്ഥലങ്ങളിൽ പരിപാടി സംഘടിപ്പിക്കും. 

 

സ്വയം പ്രതിരോധവും ആത്മാവിശ്വാസവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയിൽ സ്ത്രീകൾക്കും കുട്ടികൾക്കും പങ്കെടുത്ത് സൗജന്യമായി പരിശീലനം നേടാം. വിദഗ്ധരായ വനിതാ പോലീസ് ഉദ്യോഗസ്ഥർ പരിശീലനം നൽകും. മാർച്ച് 10ന് രാവിലെ 11.30 ന് കൊടകര സഹൃദയ കോളേജിൽ വച്ച് നടക്കുന്ന പരിശീലന പരിപാടി തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യും.

 

 തുടർന്ന് ഉച്ചയ്ക്ക് ശേഷം 1.30 മുതൽ ചാലക്കുടി പനമ്പിള്ളി മെമ്മോറിയൽ കോളേജിലും, 3.30 മുതൽ ചാലക്കുടി വി. ആർ. പുരം കമ്മ്യൂണിറ്റി ഹാളിലും, മാർച്ച് 11 ന് രാവിലെ 10 മുതൽ കൊരട്ടി നൈപുണ്ണ്യ കോളേജിലും ഉച്ചയ്ക്ക് ശേഷം 1.30 മുതൽ വല്ലക്കുന്ന് സ്നേഹോദയ കോളേജിലും 3.30 മുതൽ ഇരിഞ്ഞാലക്കുട ഡി.വൈ.എസ്.പി. ഓഫീസ് ഹാളിലും പരിപാടികൾ സംഘടിപ്പിക്കും.

 

 താല്പര്യമുള്ളവർ തൃശ്ശൂർ റൂറൽ ജനമൈത്രി ജില്ലാ നോഡൽ ഓഫീസുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യണം. ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 9846611511.

date