Skip to main content
ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ഓൺലൈൻ സർവ്വേ ജില്ലാ തല ഉദ്ഘാടനം ചെങ്ങളായി പഞ്ചായത്തിലെ നെടുവാലൂരിൽ  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ കെ കെ രത്നകുമാരി നിർവഹിക്കുന്നു

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം സർവ്വേയ്ക്ക് തുടക്കമായി

പരിപൂർണ്ണ സാക്ഷരത ലക്ഷ്യമാക്കി നടപ്പിലാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ഓൺലൈൻ സർവ്വേ ജില്ലയിൽ ആരംഭിച്ചു. തെരഞ്ഞെടുത്ത 37 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലാണ് സർവ്വേ നടത്തുന്നത് . സർവ്വേയുടെ ജില്ലാതല ഉദ്ഘാടനം ചെങ്ങളായി പഞ്ചായത്തിലെ നെടുവാലൂരിൽ പഠിതാവായ എം പി ഓമനയിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ കെ കെ രത്നകുമാരി നിർവഹിച്ചു. ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിപി മോഹനൻ അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷൻ  ജില്ലാ കോ ഓർഡിനേറ്റർ ഷാജു ജോൺ പദ്ധതി വിശദീകരണം നടത്തി.  ചെങ്ങളായി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എം ശോഭന, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എം എം പ്രജോഷ്, എ ജനാർദ്ദനൻ, രജിത പി വി മെമ്പർമാരായ ഉഷാകുമാരി കെ വി, പ്രസന്ന കെ കെ, സാക്ഷരതാ മിഷൻ അസിസ്റ്റന്റ് കോ ഓർഡിനേറ്റർ ശ്രീജൻ ടിവി, സുലേഖ ജില്ലാ റിസോഴ്സ് പേഴ്സൺ കെ കെ രവി മാസ്റ്റർ,രജിത യു, പ്രേരക് രജനി തുടങ്ങിയവർ പങ്കെടുത്തു.

date