Post Category
'അങ്ങാടിയില്‍ ഒരു പഴക്കൂട' പദ്ധതി
റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തില്‍ 'അങ്ങാടിയില്‍ ഒരു പഴക്കൂട' പദ്ധതി പ്രസിഡന്റ് അഡ്വ. ബിന്ദു റെജി ഉദ്ഘാടനം ചെയ്തു . അത്യുല്‍പാദന ശേഷിയുള്ള ഫലവര്‍ഗ തൈകളുടെ വിതരണമാണ് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തിയത്. കര്‍ഷകര്‍ക്ക് റംബുട്ടാന്‍ , മാങ്കോസ്റ്റിന്‍, ചാമ്പ, മുള്ളാത്ത, പ്ലാവ് പേര ഫലവര്‍ഗ തൈകള്‍ നല്‍കി. പഞ്ചായത്ത് വൈസ്പ്രസിഡന്റ് സതീഷ്‌കുമാര്‍, അംഗങ്ങളായ ജാവിന്‍ കാവുങ്കല്‍, ഷൈനി മാത്യു കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, കൃഷി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു .
date
- Log in to post comments