Skip to main content

മാലിന്യ സംസ്ക്കരണം പഠിക്കാൻ സിക്കിമിലേക്ക് പഠനയാത്ര നടത്തി

 

 

 മാലിന്യ സംസ്ക്കരണ രീതികളെക്കുറിച്ച് പഠിക്കുന്നതിനായി കൊടകര ഗ്രാമപഞ്ചായത്തിൽ നിന്നും സിക്കിമിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു. കിലയുടെ സഹകരണത്തോടെയാണ് പഠനയാത്ര സംഘടിപ്പിച്ചത്. മാർച്ച് രണ്ടു മുതൽ ഏഴ് വരെ കൊടകര പഞ്ചായത്തിൽ നിന്നുള്ള സംഘം സിക്കിമിൽ താമസിച്ച് വിവിധ മാലിന്യ സംസ്കരണ രീതികൾ വിലയിരുത്തി.

 

സിക്കിം സംസ്ഥാനത്തെ വിവിധ തദ്ദേശ സ്ഥാപനങ്ങൾ നടപ്പിലാക്കുന്ന മാലിന്യ സംസ്ക്കരണ പദ്ധതികളെക്കുറിച്ചും അവർ എങ്ങനെ മാലിന്യ സംസ്കരണ രീതികളിലൂടെ തങ്ങളുടെ ജനതയെ മുന്നോട്ടു നയിച്ചു എന്നും മനസ്സിലാക്കുന്നതിന് സംഘത്തിന് കഴിഞ്ഞതായി പ്രസിഡൻ്റ് അമ്പിളി സോമൻ പറഞ്ഞു. വിവിധ ബോധവത്കരണ രീതികളിലൂടെയും പിഴ ഈടാക്കിയും മാലിന്യ സംസ്കരണത്തിന് വിവിധ രീതികൾ അവലംബിച്ചും പ്ലാസ്റ്റിക് വിമുക്ത സംസ്ഥാനം, ഒഡിഎഫ് പ്ലസ് വില്ലേജ് എന്നീ പദവികളിലേക്ക് സിക്കിം എങ്ങനെ എത്തിച്ചേർന്നു എന്നതിനെക്കുറിച്ച് വിശദമായി നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്തതായി യാത്രയിൽ പങ്കെടുത്തവർ പറഞ്ഞു.

 

 കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ, വൈസ് പ്രസിഡണ്ട് കെ ജി രജീഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, മെമ്പർമാർ, സെക്രട്ടറി ബിന്ദു ജി നായർ, ജീവനക്കാർ എന്നിവരടങ്ങിയ 21 പേരാണ് സംഘത്തിലുണ്ടായിരുന്നത്.

date