Skip to main content

മലയോര ഹൈവേ ഉദ്ഘാടനം: പ്രോമോ സൈക്ലത്തോൺ സംഘടിപ്പിച്ചു 

 

 

മലയോര ഹൈവേ ആദ്യ റീച്ചിന്റെ ഉദ്ഘാടന പ്രചരണാർത്ഥം പ്രോമോ സൈക്ലത്തോൺ സംഘടിപ്പിച്ചു. പീച്ചി റോഡ് ജംഗ്ഷൻ മുതൽ വിലങ്ങന്നൂർ വരെയാണ് സൈക്ലത്തോൺ നടത്തിയത്. 

 

സൈക്ലേഴ്സ് തൃശ്ശൂർ നേതൃത്വം നൽകിയ സൈക്ലത്തോൺ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. പി. രവീന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു. 

മലയോര ഹൈവേ ഉദ്ഘാടന സംഘാടക സമിതി അംഗങ്ങളായ വി. സി. സുജിത്ത്, ഇ. എം. വർഗീസ് ,കെ. ഇ. പൗലോസ്, കെ.ടി. ജിതിൻ, ബിജുമോൻ, റോബിൻ, ഓ. കെ. മോഹനൻ, പവനൻ, മനു പുതിയമഠം എന്നിവർ സന്നിഹിതരായിരുന്നു. 

 

മലയോര ഹൈവേ ആദ്യ റീച്ചിന്റെ ഉദ്ഘാടനം മാർച്ച് 15ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിർവ്വഹിക്കും. റവന്യൂ, ഭവന- നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും. ഉദ്ഘാടനത്തിന്റെ ഭാഗമായി വിലങ്ങന്നൂരിൽ വർണാഭമായ ഘോഷയാത്ര നടത്തും.

date