Post Category
വനിതാ ദിനത്തിൽ സെക്കന്റ് ഷോ കണ്ട് വനിതാ സംഘം
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മാർച്ച് 8ന് സെക്കന്റ് ഷോ കാണാനെത്തി മാടക്കത്തറ ഗ്രാമ പഞ്ചായത്തിലെ വനിതാ സംഘം.
പഞ്ചായത്തിലെ 65 വനിതകളാണ് മാർച്ച് 8 ന് തൃശൂർ രാഗം തീയേറ്ററിൽ സെക്കന്റ് ഷോ കാണാനെത്തിയത്. വനിത, ശിശുക്ഷേമ വികസന വകുപ്പിന്റെ നിർദേശ പ്രകാരം പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര മോഹനന്റെ നേതൃത്വത്തിലാണ് എല്ലാ വർഷവും നടത്തി വരുന്ന രാത്രിനടത്തത്തിൽ നിന്നും വ്യത്യസ്തമായ ഈ പരിപാടി സംഘടിപ്പിച്ചത്.
പഞ്ചായത്തിലെ വനിതാ അംഗങ്ങൾ, വനിതാ ഉദ്യോഗസ്ഥർ, അങ്കണവാടി പ്രവർത്തകർ, ആശ വർക്കർമാർ, സിഡിഎസ് അംഗങ്ങൾ, ഹരിത കർമ സേന അംഗങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന വനിതകളാണ് സെക്കന്റ് ഷോ കണ്ടത്.
date
- Log in to post comments