Skip to main content

വയോജനങ്ങൾക്ക് ഹിയറിംഗ് എയ്ഡ് വിതരണം

 

 

കൈപ്പറമ്പ് ഗ്രാമ പഞ്ചായത്തും തൃശ്ശൂർ ജില്ലാ പഞ്ചായത്തും സംയുക്തമായി വയോജനങ്ങൾക്ക് ഹിയറിംഗ് എയ്ഡ് വിതരണം ചെയ്തു. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഹിയറിംഗ് എയ്ഡ് വിതരണം നടത്തിയത്.

 

 പഞ്ചായത്ത് പ്രസിഡണ്ട് കെ. കെ. ഉഷാദേവി വിതരണം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. എം. ലെനിൻ അധ്യക്ഷനായി.

ജില്ലാ പഞ്ചായത്തംഗം ലിനി ഷാജി മുഖ്യാതിഥിയായി. സ്ഥിരം സമിതി അധ്യക്ഷരായ കെ. ബി. ദീപക്, ലിന്റി ഷിജു, അജിത ഉമേഷ്, പഞ്ചായത്തംഗങ്ങളായ സ്നേഹ സജിമോൻ, മേരി പോൾസൺ, സുഷിത ബാനിഷ്, അഖില പ്രസാദ്, ബീന ബാബുരാജ്, പ്രമീള സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.

date