Skip to main content
ലാപ്‌ടോപ് വിതരണോദ്ഘാടനം കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ് നിര്‍വഹിക്കുന്നു

ലാപ്‌ടോപ് വിതരണം ചെയ്തു

കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പട്ടികജാതി വിഭാഗത്തില്‍ പെട്ട വിദ്യാര്‍ഥികള്‍ക്ക് പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് ലാപ്‌ടോപ്  വിതരണം ചെയ്തു. സാങ്കേതിക വൈജ്ഞാനിക മേഖലകളിലേക്ക് വിദ്യാര്‍ഥികളുടെ അറിവുകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ വിതരണോദ്ഘാടനം പ്രസിഡന്റ്  റോയി ഫിലിപ്പ് നിര്‍വഹിച്ചു. രണ്ടു ലക്ഷം രൂപ വിനിയോഗിച്ചാണ് അഞ്ച് വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ് വിതരണം ചെയ്തത്.  വൈസ് പ്രസിഡന്റ് മിനി സുരേഷ് അധ്യക്ഷയായി. സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ സോണി കൊച്ചുതുണ്ടില്‍, ബിജോ പി മാത്യു, ജനപ്രതിനിധികളായ  ബിജിലി പി ഈശോ, റാണി കോശി, ഗീതു മുരളി, മേരിക്കുട്ടി, ജിജി വര്‍ഗീസ്, സുമിത ഉദയകുമാര്‍, സുനിത ഫിലിപ്പ് എന്നിവര്‍ പങ്കെടുത്തു.
 

date