Skip to main content

കോഷൻ ഡെപ്പോസിറ്റ് വിതരണം

2014-15 മുതൽ 2021-22 അധ്യയന വർഷം വരെ കാഞ്ഞിരംകുളം സർക്കാർ കെ എൻ എം ആർട്സ് ആന്റ് സയൻസ് കോളേജിൽ ഡിഗ്രി / പി ജി ക്ലാസുകളിൽ പ്രവേശനം നേടി കോഴ്സ് കാലാവധി പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് അഡ്മിഷൻ സമയത്ത് അടച്ച കോഷൻ ഡെപ്പോസിറ്റ് തുക കോളേജിൽ നിന്നും വിതരണം ചെയ്യുന്നു. അപേക്ഷയും സ്വന്തം പേരിലുള്ള ബാങ്ക് പാസ്ബുക്കിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ഏപ്രിൽ 15 ന് മുൻപായി കോളേജ് ഓഫീസിൽ ഏൽപ്പിക്കേണ്ടതാണ്. നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ലെന്നും തുക സർക്കാരിലേക്ക് ഒടുക്കുന്നതാണെന്നും അറിയിക്കുന്നു. വിശദവിവരങ്ങൾക്ക് : 9745224246.

പി.എൻ.എക്സ് 1060/2025 

date