അറിയിപ്പുകള്‍
ടെന്‍ഡര്‍ /ലേലം
വിശാല കൊച്ചി വികസന അതോറിറ്റി വക വിവിധ പാര്‍ക്കിംഗ് ഏരിയ ടെന്‍ഡര്‍ /ലേലം മാര്‍ച്ച് 13 ന് ഉച്ചയ്ക്ക് ശേഷം മൂന്നിന്. ദര്‍ഘാസ് പരസ്യത്തിന്റെ പൂര്‍ണ്ണരൂപം ഓഫീസ്/വെബ് സൈറ്റില്‍ ലഭ്യമാണ്.വെബ് സൈറ്റ്: www.gcda.kerala.gov.in
മോണ്ടിസോറി പ്രീ - പ്രൈമറി ടീച്ചര്‍ ട്രെയിനിംഗ്
കേന്ദ്രസര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ മാര്‍ച്ചില്‍ ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം മോണ്ടിസോറി , പ്രീ - പ്രൈമറി, നഴ്‌സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. യോഗ്യത ഡിഗ്രി/ പ്ലസ് ടു/ എസ്.എസ്.എല്‍.സി. ഫോണ്‍: 7994449314.
യൂത്ത് പാര്‍ലമെന്റ്് രജിസ്‌ട്രേഷന്‍ മാര്‍ച്ച് 16 വരെ
കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം സംഘടിപ്പിക്കുന്ന യൂത്ത് പാര്‍ലമെന്റ്് മത്സരങ്ങളുടെ പ്രാഥമികഘട്ട രജിസ്‌ട്രേഷന്‍ മാര്‍ച്ച് 16 വരെ നീട്ടി. 18 നും 25 നും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ക്കു പങ്കെടുക്കാം.
'വികസിത ഭാരതം എന്നതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്?' എന്ന വിഷയത്തില്‍ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രസംഗ വീഡിയോ മൈ ഭാരത് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്താണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. മലയാളം ഹിന്ദി ഇംഗ്ലീഷ് ഭാഷകളില്‍ മത്സരിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവരുടെ ജില്ലാതല മത്സരം മാര്‍ച്ച് 22 നു ആലപ്പുഴ സെന്റ് ജോസഫ് കോളേജില്‍ നടക്കും. സംസ്ഥാന മത്സരത്തില്‍ വിജയികളാകുന്ന മൂന്നു പേര്‍ക്ക് പാര്‍ലമെന്റ് മന്ദിരത്തില്‍ സംഘടിപ്പിക്കുന്ന ദേശീയതല മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കും. ഫോണ്‍:8714508255.
പുനര്‍-ലേലം
മുനമ്പം ഫിഷിംഗ് ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റിയുടെ മുനമ്പത്തുള്ള ടോയ്ലറ്റ് ബ്ലോക്ക് 2025 ഏപ്രില്‍ ഒന്നു മുതല്‍ 2026 മാര്‍ച്ച് 31 വരെ വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ഫോണ്‍: 0484 239730.
ക്രഷ് വര്‍ക്കര്‍/ ഹെല്‍പ്പര്‍ നിയമനം
വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള എറണാകുളം ജില്ലയിലെ കോതമംഗലം അഡീഷണല്‍ ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിലുള്ള പോത്താനിക്കാട് പഞ്ചായത്തിലെ 55 -ാം നമ്പര്‍ മാവുടി അങ്കണവാടിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന അങ്കണവാടി കം ക്രഷിലേക്ക് ക്രഷ് വര്‍ക്കര്‍/ ഹെല്‍പ്പര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. പോത്താനിക്കാട് പഞ്ചായത്തിലെ മൂന്ന്, അഞ്ച് വാര്‍ഡുകളില്‍ സ്ഥിര താമസക്കാരും സേവന തല്‍പ്പരരും ശാരീരിക ക്ഷമതയുള്ളവരുമായിരിക്കണം അപേക്ഷകര്‍. 2025 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവരും 35 വയസ് പൂര്‍ത്തിയാകാത്തവരുമായ വനിതകള്‍ക്ക് നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷാ ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കാം.
വര്‍ക്കര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ നിര്‍ബന്ധമായും പ്ലസ് ടു പരീക്ഷയും ഹെല്‍പ്പര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ പത്താം ക്‌ളാസ് പരീക്ഷയും പാസായിരിക്കേണ്ടതാണ്. ക്രഷ് വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം 5500 രൂപയും, ക്രഷ് ഹെല്‍പ്പര്‍മാരുടെ പ്രതിമാസ ഓണറേറിയം 3000 രൂപയുമാണ്. ക്രഷിന്റെ പ്രവര്‍ത്തന സമയം രാവിലെ 7.30 മുതല്‍ വൈകിട്ട് ഏഴു വരെ ഷിഫ്റ്റ് അടിസ്ഥാനത്തിലായിരിക്കും.
അപേക്ഷകള്‍ മാര്‍ച്ച് 20 വൈകിട്ട് 5 വരെ കോതമംഗലം അഡീഷണല്‍ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസില്‍ സ്വീകരിക്കുന്നതാണ്. അപേക്ഷയുടെ മാതൃക ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ്, പോത്താനിക്കാട് പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കുന്നതാണ്. ഫോണ്‍ : 0485 2828161
ടെ9ഡര്‍ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള കോതമംഗലം (അഡീഷണല്‍) ഐ.സി.ഡി.എസ്. പ്രോജക്ടില്‍ 2024-25 സാമ്പത്തിക വര്‍ഷം, 21 അങ്കണവാടികള്‍ക്കാവശ്യമായ ഫര്‍ണ്ണിച്ചര്‍/ഉപകരണം സാധനങ്ങള്‍ വാങ്ങുന്നതിനും, വിതരണം, ചെയ്യുന്നതിനും നിബന്ധനകള്‍ക്ക് വിധേയമായി വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തിയതി മാര്‍ച്ച് 13. ഫോണ്‍ : 0485-2828161, 9188959728
- Log in to post comments